Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..


പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..


ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..


ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

കരമന അനന്തു ഗിരീഷ് കൊലക്കേസ്; തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്: കുറ്റപത്രം സമർപ്പിച്ച് സാക്ഷിവിസ്താരം ഷെഡ്യൂൾ ചെയ്ത ശേഷം അന്വേഷണത്തിലെ വിടവുകൾ നികത്താനായി തുടരന്വേഷണ അനുമതി തേടിയ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമർശനം 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത്ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന് സെഷൻസ് കോടതി

27 MAY 2020 01:04 PM IST
മലയാളി വാര്‍ത്ത

കരമന നീറമൺകര അനന്തു ഗിരീഷ് കൊലക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കുറ്റപത്രം സമർപ്പിച്ച് സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്ത ശേഷം അന്വേഷണത്തിലെ വിടവുകൾ നികത്താനായി തുടരന്വേഷണ ആവശ്യവുമായി എത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിച്ചു.വൈകി വന്ന വിവേകമാണോയെന്ന് കോടതി രൂക്ഷമായ ഭാഷയിൽ ചോദിക്കുകയും ചെയ്തു. തുടർന്ന് കോടതി വിചാരണ നിർത്തിവച്ചു. തുടരന്വേഷണ വിവരത്തിന് പബ്ലിക് പ്രോസിക്യൂട്ടർ മെമ്മോ സമർപ്പിക്കാൻ നിർദേശിച്ച കോടതി പ്രത്യേക ഉത്തരവിലൂടെ വിചാരണ നിർത്തിവക്കാൻ ഉത്തരവിടുകയായിരുന്നു. 128 പ്രോസിക്യൂഷൻ സാക്ഷികൾക്ക് അയച്ച സമൻസുത്തരവ് റദ്ദ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ബാബു സമൻസുകൾ തിര്യെ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.

20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്ന് 2019 ഏപ്രിലിൽ കേസിലെ 14 പ്രതികൾക്ക്ജാമ്യം നിരസിച്ച ഉത്തരവിൽ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. കേസ് ഡയറി പരിശോധിച്ചതിൽ കൊലക്കിരയായ 20 കാരൻ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല . യുവാവിന്റെ ആമാശയത്തിൽ പോസ്റ്റ്മോർട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാർത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമർശവുമില്ല. അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകൾ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തിൽ മാരകമായ പരിക്കുകൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. മർദനമേറ്റ് തലയോട് തകർന്നതും മരണകാരണമായി റിപ്പോർട്ട് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കരിക്ക് , കല്ല് , വടി എന്നിവ കൊണ്ട് മർദിച്ചതായും മൂന്നു മണിക്കൂർ പീഡനം തുടർന്നതായും ഫോറൻസിക് - മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചതവുകൾക്കടിയിലെ മാംസം ജല രൂപത്തിലാണെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ടിൽ സാക് ഷ്യപ്പെടുത്തുന്നത് കൊലയുടെ ഭീകരത വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകാനിടയുള്ളതായും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണ അട്ടിമറിക്കുമെന്നും ഉരുട്ടിക്കൊല മോഡലിൽ പൈശാചികമായി ഇഞ്ചിഞ്ചായാണ് 20കാരനായ യുവാവിനെ കൊലപ്പെടുത്തിയതെന്നും ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ ശക്തമായി വാദിച്ചിരുന്നു.
കേസിൽ ഒന്നു മുതൽ പതിനാലു വരെ പ്രതികളായ ലഹരി മാഫിയ സംഘാംഗങ്ങളായ വിഷ്ണുരാജ് , ഹരിലാൽ ,കിരൺ കൃഷ്ണ എന്ന ബാലു , വിനീഷ് രാജ് എന്ന വിനീത് , അനീഷ് എന്ന കുട്ടപ്പൻ , അഖിൽ എന്ന അപ്പു , വിഷ്ണുരാജിൻ്റെ സഹോദരൻ വിജയരാജ് എന്ന കുഞ്ഞുവാവ , ശരത് കുമാർ , മുഹമ്മദ് റോഷൻ , സുമേഷ് , അരുൺ ബാബു എന്നന കുട്ട , അഭിലാഷ് , രാം കാർത്തിക് എന്ന മാരി , വിപിൻ രാജ് എന്നിവരാണ് ആദ്യ കുറ്റ പത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിചാരണ നേരിടുന്ന പ്രതികൾ. 2019 മെയ് 23നാണ് കേസിൽ കുറ്റപത്രംം സമർപ്പിച്ചത്. ഫോർട്ട് അസി.കമ്മീഷണർ പ്രതാപൻ നായരാണ് കേസന്വേഷണത്തിന് നേതൃത്വം വഹിച്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് കൊഞ്ചിറ വിള അനന്തു ഭവനിൽ അനന്തുവിനെ പ്രതികൾ തട്ടികൊണ്ടുപോയത്. കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച് പൈശാചികമായും മൃഗീയമായും കൊലപ്പെടുത്തുകയായിരുന്നു. ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഒരു പ്രതിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസോര്‍ട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍  (24 minutes ago)

മേള കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്  (40 minutes ago)

മെയ് 16 ദേശീയ ഡെങ്കി ദിനം  (1 hour ago)

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് ....  (1 hour ago)

രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ്...  (1 hour ago)

ആളൊഴിഞ്ഞ പുരയിടത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

80 കൊലപാതക കേസുകള്‍ തീര്‍പ്പിലാക്കിയതില്‍ 32 കേസുകളില്‍ പ്രതികളെ കുറ്റക്കാരായി കണ്ടെത്തി  (2 hours ago)

വാക്കേറ്റം കയ്യാങ്കളിയായി...  (2 hours ago)

യുവാവിന് ദാരുണാന്ത്യം  (3 hours ago)

എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള  (3 hours ago)

50 അംഗ ആര്‍ ആര്‍ടി സംഘമാണ് ദൗത്യം നയിക്കുന്നത്....  (3 hours ago)

ആളപായമില്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍  (13 hours ago)

എംഎല്‍എയ്ക്കെതിരെ കേസെടുത്തു  (14 hours ago)

15ന് പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു  (15 hours ago)

Malayali Vartha Recommends