അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന് ബെയ് ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും...

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന് ബെയ് ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11ലാണ് ഹാജരാക്കുക.
ഇന്ന് ജില്ലാ സെഷന്‍സ് കോടതി ബെയ്ലിന് ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇന്നലെ വൈകുന്നേരം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്ന്നാണ് ഇന്നലെ പിടികൂടിയത്.
ഓഫിസിലുണ്ടായ തര്‍ക്കത്തിനിടെ തന്റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
അതേസമയം പ്രതിയായ ബെയ്ലിന് ദാസ് പോലീസിനെ വെട്ടിക്കാന്‍ കാറില്‍ കറങ്ങി നടക്കുകയായിരുന്നതായി പോലീസിന് ബുധനാഴ്ച ഫോണ്‍ സന്ദേശം ലഭിച്ചതോടെയാണ് ഓപ്പറേഷന് ആരംഭിച്ചത്. വാഹനനമ്പര്‍ അടക്കമായിരുന്നു സന്ദേശം. ഈ കാര്‍ കണ്ടെത്താനായി നഗരത്തിലെ മുഴുവന്‍ സിസിടിവികളും പോലീസ് നിരന്തരം പരിശോധിച്ചു കൊണ്ടിരുന്നു. തീരദേശ റോഡുകളിലൂടെയാണ് സഞ്ചരിക്കാന്‍ സാധ്യതയെന്നതിനാല്‍ ഈ മേഖലകളില്‍ ഡാന്‍സാഫിന്റെ പ്രത്യേക സംഘം മഫ്ത്തിയില്‍ റോന്തുചുറ്റി. വ്യാഴാഴ്ച അഞ്ചരയോടെ ഇതേ കാര്‍ ഓള്‍സെയിന്‍സ് വേളി റോഡിലൂടെ സഞ്ചരിക്കുന്നതായി സിസിടിവിയില്‍ കണ്ടു. ഇതോടെ രണ്ടു പേരടങ്ങിയ ഡാന്‍സാഫ് സംഘം ബൈക്കില്‍ അങ്ങോട്ടു പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. വേളിയിലെ ഒരു ചായക്കടയില്‍ ഈ സംഘം കാത്തു നില്ക്കുമ്പോള് അതേ കാര്‍ തിരികെ തുമ്പ ഭാഗത്തേക്ക് പോകുന്നതായി കണ്ടു. ഉടന്‍ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും റോഡ് ബ്ലോക്ക് ചെയ്ത് ജീപ്പ് റോഡിന് കുറുകെയിട്ട് കാറിനെ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
" f
https://www.facebook.com/Malayalivartha
























