സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലകടവ് വല്യകിഴക്കേതില്‍ രാജന് പിള്ളയുടെയും രാധികയുടെയും മകന് രാഹുല്‍ (21) ആണ് മരിച്ചത്. അപകടം ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പത്രവിതരണത്തിനിടയില്‍ കൊല്ലകടവ് ആഞ്ഞിലിച്ചുവട് പി ഐ പി വലിയ കനാലിലാണ് സംഭവിച്ചത്.
മദ്രസയില്‍ പോവുകയായിരുന്ന കുട്ടികളാണ് കനാലില്‍ ബൈക്ക് കിടക്കുന്നത് ആദ്യമായി കണ്ടത്. സമീപം പത്രങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ഇവര്‍ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാല്‍, അപ്പോഴേക്കും രാഹുല്‍ മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് രാഹുലിന്റെ മൃതദേഹം കൊല്ലകടവിലെ സ്വകാര്യ ആശു പത്രിയിലേക്ക് മാറ്റി. പ്ലസ്ടുവിന് ശേഷം ജര്‍മ്മന്‍ ഭാഷ പഠിച്ച രാഹുല്‍ ജോര്‍ദ്ദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. വെണ്മണി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha
























