യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍...

അന്വേഷണത്തിനൊടുവില്‍ പിടിയില്‍... മണ്ണാര്‍ക്കാട് മദ്യശാലയ്ക്ക് മുന്നില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയിലായി. പ്രതി സാജന്‍ കൈതച്ചിറയെ വീട്ടുപരിസരത്ത് നിന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി ഗഫൂറിനെ കോടതി റിമാന്‍ഡിലാക്കി.
ബുധനാഴ്ച വൈകുന്നേരം കോട്ടോപ്പാടം സ്വദേശി ഇര്‍ഷാദിനെ കുത്തിക്കൊന്നത്. മദ്യശാലയ്ക്കുമുന്നില്‍ കുടിവെള്ളം വില്‍പന നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഇര്‍ഷാദ്. ബൈക്കിലെത്തിയ പ്രതികള്‍ വെള്ളം വാങ്ങിയെങ്കിലും പണം കൊടുത്തില്ല. ഇത് ഇര്‍ഷാദ് ചോദ്യം ചെയ്തു. വാക്കേറ്റം കയ്യാങ്കളിയായി. പ്രതികള്‍ കയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പികൊണ്ട് ആദ്യം ഇര്‍ഷാദിന്റെ തലയ്ക്കും പിന്നാലെ കഴുത്തിലേക്ക് കുത്തിയിറക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇര്‍ഷാദ് സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു.
സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയെങ്കിലും കൂലിപ്പണിക്കാരനായ ഗഫൂറിനെ ഇന്നലെ രാത്രിയോടെ പിടികൂടി. ഗഫൂര്‍ പണിക്ക് പോയി കിട്ടിയ തുക കൊണ്ട് മദ്യം വാങ്ങി കഴിക്കും. ഇതാണ് ശീലം. പതിവുപോലെ ഇന്നലെ സാജനൊപ്പം കൂടി മദ്യം വാങ്ങി. അതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതക ശേഷം തനിക്കൊപ്പം വാഹനത്തില്‍ കയറാതെ സാജന്‍ നടന്നു പോയെന്നാണ് ഗഫൂറിന്റെ മൊഴി.
വീട്ടിലെത്തിയ ശേഷം കുളിച്ച് രക്തംപുരണ്ട വസ്ത്രം മാറി കോയമ്പത്തൂരിലേക്ക് ബസ് കയറാനുള്ള ശ്രമത്തിനിടെയാണ് ഗഫൂറിനെ പൊലീസ് പിടികൂടിയത്.
ലോറി ഡ്രൈവറായ സാജന്‍ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് . ഇരു പ്രതികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാനായി പൊലീസിനെ സഹായിച്ചത്.
https://www.facebook.com/Malayalivartha