വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍

വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍. എമറാള്‍ഡ് ടെന്റ് ഗ്രാം റിസോര്‍ട്ടിന്റെ മാനേജര്‍ കെ പി സ്വച്ഛന്ദ്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.
മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണ് ഇന്നലെയാണ് വിനോദ സഞ്ചാരിയായ നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകര്‍ന്നുവീണത്. ദ്രവിച്ച മരത്തടികള്‍ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയത്.
നിഷ്മയടക്കം 16 അംഗ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha