ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി മടക്കം...

നീതിന്യായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ തീര്‍പ്പിലാക്കിയതിന്റെ ഖ്യാതിയുമായി തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി 7ലെ ജഡ്ജി ശ്രീ പ്രസൂണ്‍ മോഹന്‍ സ്ഥലം മാറ്റമായി മടങ്ങുന്നു.
2023 സെപ്റ്റംബര്‍ മാസം മുതല്‍ 2025മെയ് വരെ ശിക്ഷിച്ചു. നെടുമങ്ങാട് വേണാട് ആശുപത്രിയിലെ കൊലപാതക കേസിലെ പ്രതിയായ കാട്ടുണ്ണിക്കും പേരൂര്‍ക്കട അമ്പലംമുക്ക് വിനീത കൊലക്കേസ് പ്രതി രാജേന്ദ്രനും തൂക്കുമരം വിധിച്ചു.
ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൃത്യമായി വിശകലനം ചെയ്തു 14 വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ പരവൂര്‍ക്കാരനായ കാട്ടുണ്ണിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
എകെജി സെന്ററിന് സമീപം കടവരാന്തയില്‍ ഉറങ്ങിക്കിടന്ന ഷഫീക്കിനെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ മൂന്ന് പ്രമാദമായ കൊലക്കേസുകളുടെ വിധി പ്രസ്താവിച്ചതിനുശേഷമാണ് 14. 05. 2025 തീയതി ശ്രീ പ്രസൂണ്‍ മോഹന്‍ കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റമായി പോകുന്നത്.
https://www.facebook.com/Malayalivartha