Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മറ്റന്നാൾ ശബരിമല നട തുറക്കും; കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല

29 MAY 2020 08:02 PM IST
മലയാളി വാര്‍ത്ത

പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.1.6.2020ന് ആണ് ശബരിമല പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.

അതേ സമയം കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. തിരുനട ജൂൺ1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകുന്നേരം തുറക്കും.

അതെ സമയം ഭക്തർ ഇല്ല എങ്കിൽ പോലും കല്ലും മുള്ളും കാലുകൾക്ക് മെത്തയാക്കി അയ്യപ്പന്മാർ ശബരീശ സന്നിധിയിൽ എത്തുമെങ്കിലും മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിലൂടെ യാത്ര ചെയ്താൽ നടുവൊടിയുമെന്ന സ്ഥിതി. റോഡിന്റെ തകർച്ച ജനത്തെ ദുരിതത്തിലാക്കുന്നു. പുനലൂർ–മൂവാറ്റുപുഴ പാതയിലെ മണ്ണാരക്കുളഞ്ഞിയിൽ നിന്ന് ആരംഭിച്ച് കുമ്പളാംപൊയ്ക, വടശേരിക്കര, മഠത്തുംമൂഴി, ളാഹ, രാജാമ്പാറ വഴി പ്ലാപ്പള്ളിയിൽ സംഗമിക്കുന്ന പാതയാണിത്. 5 വർഷം മുൻപ് കോടികൾ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതാണിത്.

ഒരു വർഷം പോലും ആയുസ്സ് ഉണ്ടായില്ല. നവീകരണത്തിനു പിന്നാലെ പലയിടത്തും റോഡിന്റെ ഉപരിതലം പൊളിഞ്ഞു. 5 വർഷത്തെ ഗാരന്റിയോടെയാണ് നിർമാണം നടത്തിയത്. തകർന്ന ഭാഗങ്ങൾ എല്ലാ വർഷവും ശബരിമല തീർഥാടനത്തിനു മുൻപ് കരാർ കമ്പനിയുടെ ചെലവിൽ പുനരുദ്ധരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലും പുനരുദ്ധാരണം നടത്തിയിരുന്നു. കരാർ കാലാവധി മാർച്ച് 31ന് തീരുമെന്നത് ഉൾക്കൊണ്ടാണ് പണി നടത്തിയത്. അതും സാധാരണ ടാറിങ്ങാണ് നടത്തിയതും.

അതുകൊണ്ടു തന്നെ തീർഥാടന കാലം പിന്നിടും മുൻപേ വീണ്ടും തകർന്നു. കരാർ കാലാവധി തീർന്നിട്ട് 2 മാസത്തോളമായി. ലോക്ഡൗൺ മൂലം ശബരിമലയ്ക്ക് അയ്യപ്പന്മാർ എത്തുന്നില്ല. എന്നാൽ, കിഴക്കൻ മലയോരവാസികൾ ഇതുവഴിയാണ് താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. അവർ കഷ്ടപ്പെടുകയാണ്. ഉപരിതലത്തിലെ ടാറിങ് പാട പോലെ ഇളകുകയാണ്. ഇത്തരം ഭാഗങ്ങൾ കുഴിഞ്ഞു കിടക്കുന്നു. ശ്രദ്ധ വിട്ടാൽ വാഹനങ്ങൾ അപകടത്തിൽപ്പെടും. കാലവർഷത്തിൽ തകർച്ച പൂർണമാകും. അതിനു മുൻപ് അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (2 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (3 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (4 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (4 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (5 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (5 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (5 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (6 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (6 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (7 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (7 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (7 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (7 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (7 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (7 hours ago)

Malayali Vartha Recommends