Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഉയര്‍ത്തെഴുന്നേല്‍പിനായി പിസി ജോര്‍ജ് അവസാന അങ്കത്തില്‍... ഭീഷണി ഫലിച്ചില്ലെങ്കില്‍ കാലുപിടിത്തം; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മാണി

04 APRIL 2015 01:23 PM IST
മലയാളി വാര്‍ത്ത.

ചീഫ് വിപ്പ് സ്ഥാനം കൈയ്യാലപ്പുറത്തായതോടെ എങ്ങനേയും ആ പദവി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ്. ബ്ലാക്ക്‌മെയിലിംഗും ഭീക്ഷണിയും ഉന്നത സമ്മര്‍ദ്ദവുമായി അവസാനവട്ട പരിശ്രമത്തിലാണ് പിസി ജേര്‍ജ്ജ്. തിങ്കളാഴ്ചയോടെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കുമെന്ന് ഉറപ്പായതോടെയാണ് ജോര്‍ജ്ജ് അന്തിമ പൂരത്തിന് ഇറങ്ങിയത്. 
ഇതിനിടെ പിസി ജോര്‍ജിനെ രക്ഷിക്കാനുള്ള ചെന്നിത്തലയുടെ ശ്രമങ്ങളും പരാജയപ്പെട്ടു. മാണിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരെ പോയി കണ്ടത് എങ്ങനെയാണ് ജോര്‍ജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാല്‍ ജോര്‍ജ്ജിന്റെ കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ല എന്ന് സുകുമാരന്‍ നായര്‍ തുറന്നു പറഞ്ഞതായാണ് സൂചന. 
ചെന്നിത്തല ഈ വഴി ഉപയോഗിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ട മാണി മുമ്പ് തന്നെ നായരെ വിളിച്ച് ഇക്കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരുന്നതായാണ് സൂചന. എന്നാല്‍ എങ്ങനെയും ചെന്നിത്തല തന്നെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ്ജ് ഇപ്പോഴും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജോര്‍ജ്ജിനെ കൈവിട്ടതോടെയാണ് പെരുന്നയിലെത്തി സുകുമാരന്‍ നായരെ പിടിക്കാന്‍ ചെന്നിത്തല തീരുമാനിച്ചത്. 
അതിനിടെ അനേകംപേര്‍ ജോര്‍ജ്ജിനുവേണ്ടി ശുപാര്‍ശയുമായി മാണിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേതാക്കളാണ് മുന്നില്‍. ബാര്‍കോഴ കേസ് മുറുക്കുമെന്ന ഭീഷണി മുതല്‍ ജോസ് കെ മാണിയെ സരിതയുമായി ബന്ധപ്പെടുത്തി വിവാദം സൃഷ്ടിക്കുമെന്നുവരെ ഭീഷണിയുണ്ട്. ഫെനി ബാലകൃഷ്ണന്‍ അനേകംപേരെക്കുറിച്ച് പറയുന്ന ഒരു ഫോണ്‍ സന്ദേശത്തില്‍ ജോസ് കെ മാണിയുടെ പേരും ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും അനധികൃത ഇടപാടുകളുടെ വിവരങ്ങള്‍ കൈവശമുള്ള ജോര്‍ജ്ജിനെ പിണക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗസ് നേതാക്കളില്‍ പലരും.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന ഭീഷണി ജോര്‍ജ്ജ് ഉയര്‍ത്തിയിട്ടുണ്ട്. ജോര്‍ജ്ജ് ഇനി നല്ല പിള്ളയായി കഴിയുമെന്നും എങ്ങനെയും പ്രശ്‌നം തീര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായി അടുത്ത വൃത്തങ്ങളെ ബന്ധപ്പെട്ട് വരുന്നത്. 
ബാര്‍ കോഴ വിവാദത്തിലും പിസി ജോര്‍ജ്ജ് വിഷയത്തിലും ഉറച്ച നിലപാട് എടുത്തപ്പോള്‍ അണികള്‍ക്കിടയിലുണ്ടായ ആവേശമാണ് മാണിയെ പിന്നോട്ട് പോകുവാന്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതുവരെ മിണ്ടാതിരുന്ന മാണിക്ക് നഷ്ടമായ മാനം ഇപ്പോള്‍ തിരിച്ചു വരുന്നു എന്നും ഇനി പിന്നോട്ടുപോയാല്‍ കേരളാ കോണ്‍ഗ്രസിനു വന്‍ ഭീഷണിയായേക്കുമെന്നാണ് മാണിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് മാണി തറപ്പിച്ചു പറയുന്നു. യുഡിഎഫില്‍ തുടരുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് മാണി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ തിങ്കളാഴ്ച തന്നെ നടപടി വേണമെന്ന വാശിയിലാണ്. മാണിയുടെ നിലപാടിനോട് മുഖ്യമന്ത്രിക്കും യോജിപ്പാണ്. ചെന്നിത്തലയെ എങ്ങനെയും അനുനയിപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. 
ഈസ്റ്റര്‍ വരെ ധ്യാനത്തിലാണ് മാണി. അതുകൊണ്ട് തന്നെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നും ധനമന്ത്രിയെ കിട്ടുന്നുമില്ല. നാളെ ഉച്ചയ്ക്ക് ശേഷം മാണിയുമായി മുഖ്യമന്ത്രി സംസാരിക്കും. തന്റെ നിലപാടുകളും അറിയിക്കും. ഏതായാലും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു കഴിഞ്ഞു. അത് മാണിക്കുമറിയാം. മറ്റു വിഷയങ്ങളിലാകും ചര്‍ച്ച. ജോര്‍ജിനെ യുഡിഎഫുമായി എങ്ങനെ സഹകരിപ്പിക്കാമെന്നാകും ആലോചന. ഏതായാലും സെക്യുലര്‍ പുനര്‍ജീവിപ്പിച്ച് മുന്നണിയില്‍ ഘടക കക്ഷിയാകാനുള്ള ജോര്‍ജിന്റെ നീക്കം ഫലിക്കില്ല. തല്‍ക്കാലം കേരളാ കോണ്‍ഗ്രസിന്റെ ഭാഗമായി എംഎല്‍എയായി ജോര്‍ജിന് തുടരാമെന്നാണ് മാണിയുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends