Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മാണിയുടെ വിരട്ടലില്‍ മുഖ്യമന്ത്രി വീണു, പിസി ജോര്‍ജ്ജിനോട് ചിഫ്‌ വിപ്പ്സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ച് ഉമ്മന്‍ചാണ്ടി

06 APRIL 2015 11:09 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയാന്‍ പി സി ജോര്‍ജ്ജിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജോര്‍ജ്ജിനോട് സ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇന്നലെയും ഇന്നുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി ജോര്‍ജ്ജിന് സ്ഥാനം ഒഴിയേണ്ടി വരുമെന്ന വ്യക്തമായ നിര്‍ദ്ദേശം നല്‍കിയത്.ഇന്ന് വൈകുന്നേരം യുഡിഎഫ് യോഗത്തിന് ശേഷം ജോര്‍ജ്ജിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേസമയം മാണി അനുനയത്തിന് വഴങ്ങിയാല്‍ തീരുമാനം വൈകാനും സാധ്യതയുണ്ട്. മാണിയുമായും ജോര്‍ജുമായും ഇതിന് മുമ്പ് ഒരു വട്ടം കൂടി മുഖ്യമന്ത്രി ആശയ വിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം സ്ഥാനം ഒഴിയാന്‍ പറ്റില്ലെന്ന നിലപാടില്‍ ജോര്‍ജ്ജും നിലപാട് മയപ്പെടുത്താതെ കെ എം മാണിയും തുടരുന്നതോടെ യുഡിഎഫിനകത്തെ സംഘര്‍ഷത്തിന് യാതൊരു അയവും സംഭവിച്ചിട്ടില്ല.
പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ യുഡിഎഫ് അനുവദിക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മുന്നണി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫിന് തന്നെ പുറത്താക്കാം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. വോട്ടിന്റെ നിയമപ്രശ്‌നമൊന്നും പറയേണ്ട, യുഡിഎഫിന് നാണക്കേട് ഉണ്ടാകാതിരിക്കട്ടെ. പറയാനുള്ളത് മാണി തന്നോട് നേരിട്ട് പറയണമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. സ്ഥാനത്തുനിന്ന് നീക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. രാജി വയ്ക്കണമെന്ന് പറയാന്‍ മാണിക്ക് അവകാശമില്ല. യുഡിഎഫ് വോട്ട് വാങ്ങി ജയിച്ച താന്‍ അഞ്ചു കൊല്ലവും മുന്നണിയുടെ ഭാഗമായിരിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
യുഡിഎഫിനും കേരള കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളും നടപടികളും നിരന്തരമായി ജോര്‍ജ് നടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ചീഫ് വിപ്പ് പദത്തില്‍ നിന്നു മാറ്റാന്‍ മാണി ആവശ്യപ്പെട്ടത്. എന്നാല്‍ അതിനു തുനിഞ്ഞാല്‍ കടുത്ത നീക്കങ്ങള്‍ക്കു മുതിരുമെന്ന സൂചന ജോര്‍ജും നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends