Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സെക്രട്ടറിയെയും പോളിറ്റ്ബ്യൂറോ മെമ്പറെയൊന്നും ഉദ്ഘാടനത്തിന് ആര്‍ക്കും വേണ്ട, വിഎസ് മതി, വേദി കൊടുക്കാതിരിക്കാന്‍ സിപിഎം നീക്കം

06 APRIL 2015 01:03 PM IST
മലയാളി വാര്‍ത്ത.

ഉദ്ഘാടനത്തിന് എല്ലാവര്‍ക്കും വിഎസ് വേണം. ഉദ്ഘാടന ആവശ്യത്തിന് ഏകെജി സെന്ററിനെ സമീപിക്കുന്നവര്‍ ആദ്യം തിരക്കുന്നത് സഖാവേ വിഎസിനെ കിട്ടോ എന്നാണ്. അയ്യാ വിഎസിന് ഇപ്പോള്‍ നല്ല സുഖമില്ല മാത്രമല്ല യാത്രചെയ്യാനുള്ള ബുദ്ധിമുട്ട് വേറെ എന്നൊക്കെയാണ് എകെജി സെന്ററില്‍ നിന്ന് മറുപടി കിട്ടുക. സിപിഎം പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയെയും പോളിറ്റ്ബ്യൂറോ അംഗവും ഭാവി മുഖ്യമന്ത്രിയുമൊക്കെയായ പിണറായിയെയും ഉദ്ഘാടനത്തിന് ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും വിഎസ് മതി. വിഎസ് വന്നാള്‍ ആളുകൂടും,സ്ത്രീകളും കുട്ടികളുമൊക്കെ വരണമെങ്കില്‍ വിഎസ് വരണം, ഇപ്പോള്‍ യുവാക്കള്‍ക്കും വിഎസിനെമതി എന്നൊക്കെയാണ് സംഘടനകളുടെ വിലയിരുത്തല്‍.
പാര്‍ട്ടി പോഷകസംഘടനയുടെ സമ്മേളനം നടത്തുന്നതിന്റെ ഭാഗമായി വിഎസിനെ കിട്ടുമോ എന്നറിയാനായി എകെജി സെന്ററിലെത്തിയ ഭാരവാഹികള്‍ വിഷയം അവതരിപ്പിച്ചു. ഉദ്ഘാടനത്തിന് വിഎസിനെ കിട്ടണം, കിട്ടിയാല്‍ പരിപാടി കലക്കും. പക്ഷേ എകെജി സെന്ററില്‍ നിന്ന് വിഎസിനെ വെട്ടി. പല നേതാക്കന്‍മാരും പൊടിയടിച്ച് ഇരിക്കുമ്പോഴാണ് വിഎസ്! വിഎസിനെ വെട്ടാന്‍ എല്ലാ ജില്ലാകളിലും സിപിഎമ്മിലെ ഇപ്പോഴത്തെ നേതാക്കളെ അണി നിരത്തി പരിപാടി സംഘടിപ്പാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു സ്ഥലത്ത് കൊടിയേരിയാണെങ്കില്‍ മറ്റൊരുസ്ഥലത്ത് പിണറായി എന്ന രീതിയിലാണ് നിര്‍ദ്ദേശം പോയിരിക്കുന്നത്.
നിയമസഭയിലും പുറത്തും ഒരുപോലെ ശോഭിക്കുന്ന വിഎസിനെ ഒതുക്കാനുള്ള തന്ത്രപ്പാടിലാണ് സിപിഎം നേതാക്കള്‍. എന്നാല്‍ വിഎസ് തന്നെ സമീപിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് വി എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. എവിടെ വി എസ് എത്തുന്നുവോ അവിടെ കോടിയേരി എത്തുമെന്നതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ അവസ്ഥ. സംസ്ഥാനത്തൊട്ടാകെ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ദേശാഭിമാനി സഹായസംഘം രൂപീകരിക്കാനാണ് വി എസ്സിന്റെ ഇപ്പോഴത്തെ നീക്കം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നു പറയുന്നുണ്ടെങ്കിലും വിമതനിലപാടുകള്‍ വിശദീകരിക്കാനുള്ള വേദിയായിട്ടാണ് സംഘത്തെ കാണുന്നത്. മാന്നാറിനു പിന്നാലെ അരൂരും അമ്പലപ്പുഴയിലും ഇതേ പരിപാടി സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പൊടിതട്ടിയെടുത്താണ് വി എസ് നീങ്ങുന്നത്. വീടുവീടാന്തരവും ഗ്രാമങ്ങളിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആശയങ്ങള്‍ കുത്തിനിറയ്ക്കാനാണ് വി എസ് പദ്ധതി ഒരുക്കിയിട്ടുള്ളത്.
ഏതാനും ദിവസം മുമ്പ് മാന്നാറില്‍ വി എസ് എത്തി ദേശാഭിമാനി സഹകരണസംഘം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതാണ് നേതൃത്വത്തെ ഞെട്ടിച്ചത്. നിര്‍ധന കുടുംബത്തിന് വീടു വച്ചു നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തതാകട്ടെ പതിനായിരത്തോളം പ്രവര്‍ത്തകരാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നാട്ടിലാണു വി എസ് അരങ്ങുതകര്‍ത്തതെന്നതു നേതൃത്വത്തിന് അടിയായി.
ഇതോടെ അങ്കലാപ്പിലായ നേതൃത്വം പരിപാടി സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കെ.പ്രസാദ്, എം.സുരേന്ദ്രന്‍, കെ.രാഘവന്‍ എന്നിവരാണ് അന്വേഷണത്തിനെത്തിയത്. ഇതേതുടര്‍ന്ന് ദേശാഭിമാനി സഹായസംഘത്തിലെ പ്രസിഡന്റിനേയും, സെക്രട്ടറിയേയും സസ്‌പെന്‍ഡ് ചെയ്തു.
വിലക്ക് മറികടന്ന പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത് നേതൃത്വത്തെ അങ്കലാപ്പിലാക്കി. കടുത്ത നടപടികള്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന കണ്ടെത്തലാണ് നേതൃത്വത്തെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. മാത്രമല്ല ഇത്തരം പരിപാടികള്‍ അമ്പലപ്പുഴയിലും അരൂരിലും സംഘടിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും നേതൃത്വത്തിന് അറിവ് ലഭിച്ചിട്ടുണ്ട്. ഇതോടെ വി എസ്സിന്റെ പ്രതാപം കെടുത്താന്‍ വഴി അന്വേഷിക്കുകയാണ് പാര്‍ട്ടി . ഇതിനായി പാര്‍ട്ടി സെക്രട്ടറി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മാന്നാറില്‍ വരുന്ന 11 ന് ഔദ്യോഗിക നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോടിയേരി പ്രസംഗിക്കും. ഇത് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends