Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കതിര്‍മണ്ഡപത്തില്‍ വരന് കല്യാണപെണ്ണിന്റെ വക മര്‍ദ്ദനം

07 APRIL 2015 07:56 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

വരന് കല്യാണപെണ്ണിന്റെ വക മര്‍ദ്ദനം.വരനെ പ്രകോപനമില്ലാതെ വധു മര്‍ദ്ദിക്കുന്നതു കണ്ടുനിന്ന ബന്ധുക്കള്‍ വിഷയം ഏറ്റെടുത്തതോടെ കല്യാണമണ്ഡപം കൂട്ടയടിയ്ക്ക് വേദിയായി. ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം പഴകുറ്റി എം.ടി ആഡിറ്റോറിയത്തിലാണ് സംഭവം. ആര്യനാട് മരങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയും നെടുമങ്ങാട് പനവൂര്‍ കല്ലിയോട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ വേദിയിലാണ് ഇരു വിഭാഗവും തമ്മിലുള്ള കയ്യാങ്കളി നടന്നത്. മുഹൂര്‍ത്ത സമയത്ത് വധുവിനെ കാത്ത് കതിര്‍മണ്ഡപത്തില്‍ ഇരിയ്ക്കുകയായിരുന്നു വരന്‍. തുടര്‍ന്ന് താലപ്പൊലിയുടെ അകമ്പടിയില്‍ വധുവിനെ വിവാഹ വേദിയിലേക്ക് ആനയിച്ചു. കതിര്‍ മണ്ഡപത്തില്‍ കയറിയ വധു ഇരിയ്ക്കാന്‍ ശ്രമിയ്ക്കാതെ അല്‍പനേരം നിന്നു. സമീപത്ത് ഇരിയ്ക്കുകയായിരുന്ന വരന്റെ നേര്‍ക്ക് പെട്ടെന്ന് തിരിഞ്ഞ് ചെകിട്ടില്‍ ആഞ്ഞടിച്ചു. ഒപ്പം വരനെയും സദസിനെയും നോക്കി ഏറെ നേരം ആക്രോശിച്ചു. സ്തബ്ദനായിപ്പോയ വരനും കൂട്ടരും എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നുപോയി. സംഭവം കണ്ടുനിന്ന പെണ്‍കുട്ടിയുടെ പിതാവ് ബോധരഹിതനായി വേദിയില്‍ വീണു.സദസ്സിലുല്ലവരെല്ലാം ആശ്ചര്യപ്പെട്ട് നില്‍ക്കുന്നതിനിടെ കതിര്‍മണ്ഡപത്തില്‍ നിന്നും താഴെയിറങ്ങിയ വധുവിനെ ചെറുക്കന്റെ വീട്ടുകാരില്‍ ചിലര്‍ കൈകാര്യം ചെയ്തു. സംഘര്‍ഷത്തിനിടയില്‍പ്പെട്ട് പെണ്ണിന്റെ സഹോദരനും ബോധംകെട്ടുവീണു. ഇരുവരെയും ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. വധുവിനെ രക്ഷിച്ച് ചിലര്‍ കല്യാണമണ്ഡപത്തിന്റെ മറ്റൊരു ഭാഗത്ത് എത്തിച്ചു.
ഇതിനിടെ വരനെ ഡോക്ടറായ അയാളുടെ സഹോദരന്‍ കാറില്‍ കൂട്ടികൊണ്ടുപോയി. വധുവിനെയും അടുത്ത ബന്ധുക്കളേയും രക്ഷിയ്ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വരന്റെ ബന്ധുക്കള്‍ പ്രകോപനവുമായി എത്തി. പെണ്‍കുട്ടിയെയും ബന്ധുക്കളെയും വീണ്ടും കൈയേറ്റം ചെയ്യാനുള്ള ശ്രമം കണ്ടറിഞ്ഞ ചിലര്‍ ഇവരെ മേക്ക് അപ്പ് റൂമില്‍ പൂട്ടിയിട്ടു. സംഭവം കൈവിട്ടുപോകുന്നത് കണ്ട ചിലര്‍ പോലിസില്‍ വിവരമറിയിച്ചു. കേട്ടറിഞ്ഞ നാട്ടുകാര്‍ ആഡിറ്റോറിയത്തിനുമുന്നില്‍ ഒത്തുകൂടിയതോടെ ഏറെ നേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. പോലിസെത്തി ഇരു വിഭാഗക്കാരെയും സ്‌റ്റേഷനില്‍ കൊണ്ടുപോയി. വരന്റെ പാര്‍ട്ടിയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാമെന്ന വ്യവസ്ഥയില്‍ രാത്രിയോടെ സംഭവം ഒത്തുതീര്‍പ്പാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (22 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (37 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (41 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (45 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (48 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (50 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (53 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (57 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (59 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends