Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം

27 NOVEMBER 2026 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും

തിരുവനന്തപുരത്ത് വിമർശനങ്ങളും വിവാദങ്ങളും നിറഞ്ഞ അഞ്ചുവർഷത്തെ മേയർ ഭരണകാലം. രാഷ്ട്രീയ എതിരാളികളുടെ പരിഹാസങ്ങൾ, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും ഉയർന്ന വിമർശനങ്ങൾ. ഒടുവിൽ തലസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി ഭർത്താവിന്റെ നാട്ടിലേക്ക്. അവിടെ പുതിയ രാഷ്ട്രീയ വേദികളിൽ സജീവമായി മുൻ മേയർ ആര്യ രാജേന്ദ്രൻ. കോഴിക്കോട് രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറക്കുമ്പോൾ ആദ്യ പൊതുപരിപാടിയിൽ തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ആര്യ. തിരുവനന്തപുരത്ത് കണ്ട ആര്യയല്ല, കോഴിക്കോട്ടെ രാഷ്ട്രീയ വേദിയിൽ കാണുന്നതെന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ചരിത്രനേട്ടവുമായാണ് 21-ാം വയസ്സിൽ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. 2020 ഡിസംബറിൽ അധികാരമേറ്റ ആര്യയ്ക്ക് അത് വലിയൊരു രാഷ്ട്രീയ അവസരമായിരുന്നു. ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നിയമനം. എന്നാൽ ആ നേട്ടത്തിനൊപ്പം തന്നെ വിമർശനങ്ങളും വിവാദങ്ങളും ആര്യയെ പിന്തുടർന്നു.

മേയർ പദവിയിലെ പരിചയക്കുറവ് മുതൽ ഭരണപരമായ തീരുമാനങ്ങൾ വരെ പല ഘട്ടങ്ങളിലും പ്രതിപക്ഷം ചോദ്യം ചെയ്തു. കോർപറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് വലിയ വിവാദമായി. മേയറും ഭർത്താവ് സച്ചിൻ ദേവും കെഎസ്ആർടിസി ബസ് ഡ്രൈവറുമായി ഏറ്റുമുട്ടിയ സംഭവവും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. ഈ സംഭവത്തിൽ ഇരുവിഭാഗവും ആരോപണങ്ങൾ ഉന്നയിക്കുകയും പരാതികൾ ഉയരുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലും ആര്യക്കെതിരെ കടുത്ത പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നു.

വിമർശനങ്ങൾ പ്രതിപക്ഷത്തുനിന്ന് മാത്രമായിരുന്നില്ല. സിപിഎമ്മിനുള്ളിലും ആര്യയുടെ പ്രവർത്തനശൈലിക്കെതിരെ ശബ്ദമുയർന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മേയറുടെ പെരുമാറ്റവും ഭരണപരിചയക്കുറവും ചർച്ചയായി. മേയറെ മാറ്റണമെന്ന ആവശ്യം പോലും ചിലർ പരോക്ഷമായി ഉന്നയിച്ചു. 2024 ഡിസംബറിലെ ജില്ലാ സമ്മേളനത്തിലും രൂക്ഷമായ വിമർശനങ്ങളുണ്ടായി. അതേസമയം, ആര്യയെ അനുകൂലിച്ചും പാർട്ടിക്കുള്ളിൽ ചിലർ രംഗത്തെത്തിയിരുന്നു.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആര്യ മത്സരരംഗത്തുണ്ടായിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തതോടെ ആര്യയുടെ മേയർ കാലത്തെ ഭരണപരമായ തീരുമാനങ്ങളും പ്രവർത്തനശൈലിയും വീണ്ടും രാഷ്ട്രീയ ചർച്ചയായി. ആര്യയെ പരാജയത്തിന്റെ ഉത്തരവാദിയായി ചിത്രീകരിച്ചുള്ള വിമർശനങ്ങളും ഉയർന്നു.

മേയർ പദവിയുടെ കാലാവധി അവസാനിച്ചതോടെ ആര്യയുടെ അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ചും ചർച്ചകൾ തുടങ്ങി. ആദ്യം തിരുവനന്തപുരത്ത് തന്നെ തുടരുമെന്നായിരുന്നു ആര്യയുടെ നിലപാട്. 2025 നവംബറിൽ കോഴിക്കോട് പ്രവർത്തനകേന്ദ്രമാക്കുമെന്ന വാർത്തകളെ അവർ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ സാഹചര്യം മാറി. ഭർത്താവും ബാലുശ്ശേരി മുൻ എംഎൽഎയുമായ കെ.എം. സച്ചിൻ ദേവ് കോഴിക്കോട്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. കുടുംബപരമായ സാഹചര്യങ്ങളും വ്യക്തിപരമായ ആവശ്യങ്ങളും പരിഗണിച്ച് പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്ക് മാറ്റാൻ ആര്യ പാർട്ടിയോട് അനുമതി തേടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപേക്ഷ അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറി. ഒടുവിൽ നവംബറിൽ സിപിഎം സംസ്ഥാന നേതൃത്വം അനുമതി നൽകുകയും ചെയ്തു. ഇരുവരും ഒരുമിച്ച് കോഴിക്കോട്ട് പ്രവർത്തിക്കുന്നതാണ് ഉചിതമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.

എന്നാൽ ഇത് കേവലം താമസസ്ഥലം മാറുന്നതിന്റെ കാര്യമല്ല. തലസ്ഥാനത്ത് മേയർ എന്ന നിലയിൽ രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരാൾ പുതിയൊരു ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന് ഇറങ്ങുന്നു എന്നതാണ് പ്രധാനം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിക്കപ്പെട്ടെങ്കിലും ആ സ്ഥാനത്തേക്ക് വി.എസ്. ശ്യാമയെയാണ് തിരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആര്യയ്ക്ക് പാർട്ടിയിൽ ഇനി ലഭിക്കുന്ന ഉത്തരവാദിത്തങ്ങളും ശ്രദ്ധേയമാകും.

ഇതിനിടയിലാണ് കോഴിക്കോട് രാഷ്ട്രീയ വേദിയിൽ ആര്യയുടെ പുതിയ തുടക്കം. നവംബർ 26-ന് മുതലക്കുളത്ത് എൽഡിഎഫ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ ആര്യ പങ്കെടുത്തു. യുഡിഎഫ് സർക്കാരിന്റെ ആറുമാസത്തെ ഭരണത്തിനെതിരെയായിരുന്നു പരിപാടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസും വേദിയിലുണ്ടായിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ ശേഷമുള്ള ആര്യയുടെ ആദ്യ പൊതുപരിപാടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭർത്താവ് സച്ചിൻ ദേവിനൊപ്പമാണ് ആര്യ പുതിയ രാഷ്ട്രീയ വേദികളിൽ സജീവമാകുന്നത്. മണ്ഡലത്തിലെ നേതാക്കളെയും പ്രവർത്തകരെയും സച്ചിൻ ദേവ് ആര്യയ്ക്ക് പരിചയപ്പെടുത്തി. കിട്ടിയ അവസരം ആര്യ മുതലാക്കി. യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. ആര്യയുടെ ശൈലി കോഴിക്കോടുകാർക്ക് ഇഷ്ടപ്പെട്ടു. നിറഞ്ഞ കയ്യടികളോടെയാണ് ആര്യയെ സ്വീകരിച്ചത്.

തിരുവനന്തപുരത്ത് മേയർ എന്ന നിലയിൽ അധികാരത്തിന്റെ കേന്ദ്രത്തിലിരുന്ന ആര്യ, ഇപ്പോൾ കോഴിക്കോട് പാർട്ടി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാകുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ വിമർശനങ്ങളും വിവാദങ്ങളും പിന്നിലാക്കി പുതിയ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിലേക്ക് കടക്കുമ്പോൾ ആര്യയുടെ ഓരോ നീക്കവും ഇനി ശ്രദ്ധിക്കപ്പെടും. തലസ്ഥാനത്ത് ഉയർന്ന വിമർശനങ്ങൾക്ക് കോഴിക്കോട്ടെ പ്രവർത്തനത്തിലൂടെ മറുപടി നൽകാൻ ആര്യയ്ക്ക് കഴിയുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (3 minutes ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (9 minutes ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (13 minutes ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (24 minutes ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (37 minutes ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (1 hour ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (1 hour ago)

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്  (1 hour ago)

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (1 hour ago)

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (2 hours ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (2 hours ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (2 hours ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (2 hours ago)

Malayali Vartha Recommends