Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെ.പി.സി.സി. നേതൃയോഗത്തില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു, എം.എം.ഹസ്സനും വി.ഡി.സതീശനും തമ്മില്‍ വാക്‌പോര്, ഇങ്ങനെ പോകാനാണെങ്കില്‍ യോഗം കൂടേണ്ട ആവശ്യമില്ലെന്ന് പിസി വിഷ്ണുനാഥ്

07 APRIL 2015 08:10 AM IST
മലയാളി വാര്‍ത്ത.

കെ.പി.സി.സി. നേതൃയോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ എം.എം.ഹസ്സനും വി.ഡി.സതീശനും തമ്മില്‍ ഉഗ്രമായ വാക്‌പോര്. എക്‌സിക്യൂട്ടീവിന് മുമ്പ് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഉപാധ്യക്ഷന്മാരായ ഇരുവരും തമ്മില്‍ പോരാടിയത്. ഘടകകക്ഷി മന്ത്രിമാരുടെ അഴിമതി സംരക്ഷിക്കേണ്ട കാര്യം കോണ്‍ഗ്രസ്സിനില്ലെന്നും അങ്ങനെ ചെയ്യുന്നതിന് വലിയ വിലനല്‍കേണ്ടിവരുമെന്നുമാണ് മുന്‍ നേതൃയോഗത്തിലെന്നപോലെ സതീശന്‍ ഉന്നയിച്ച വിമര്‍ശം.
ഘടകകക്ഷികള്‍ക്ക് അതുകൊണ്ട് വലിയ പ്രശ്‌നമൊന്നും ഉണ്ടാകില്ല. എന്നാല്‍, സംസ്ഥാനം മുഴുവന്‍ ഇതിന് മറുപടി നല്‍കേണ്ടിവരുന്നത് കോണ്‍ഗ്രസ്സായിരിക്കും. മന്ത്രിയെയും മുന്നണിയെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടിനടക്കുമ്പോള്‍ പാര്‍ട്ടിയെ ആര് സംരക്ഷിക്കും. നേതൃത്വത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നേതൃത്വം കൃത്യസമയത്ത് തീരുമാനമെടുക്കണം. എന്നാല്‍, ഇക്കാര്യത്തില്‍ അതുണ്ടായില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതലാണ് യു.ഡി.എഫിന്റെ ഗ്രാഫ് താഴേക്കുപോയത്. അതിനുള്ള കാരണങ്ങള്‍ കൃത്യമായി വിലയിരുത്തണം. യു.പി.എ. സര്‍ക്കാരിന് വിനയായത് അഴിമതിയാരോപണങ്ങളായിരുന്നു. അഴിമതിക്കെതിരായ മനോഭാവം ജനങ്ങളിലുണ്ട്. പ്രതിപക്ഷം ഇതില്‍പ്പിടിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കാനാണ് നോക്കുന്നത്.
രാജ്യസഭാസ്ഥാനാര്‍ഥിയെ നിര്‍ണയിച്ച രീതിയെയും സതീശന്‍ വിമര്‍ശിച്ചു. വയലാര്‍ രവിക്ക് സീറ്റ് നല്‍കിയതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. എന്നാല്‍, സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് സമിതിയുണ്ട്. അത് കൂടിയായിരുന്നില്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഹസ്സന്‍ എഴുന്നേറ്റു. ക്രിയാത്മക ചര്‍ച്ച എന്നുകരുതിയാണ് ഒന്നും പറയാഞ്ഞത്. ഇത്രയും പറഞ്ഞപ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു ഹസ്സന്റെ വിമര്‍ശം. മുന്നണിഭരണമാകുമ്പോള്‍ ഘടകകക്ഷികളെ സംരക്ഷിക്കേണ്ടിവരും. സോളാര്‍പ്രശ്‌നവും മറ്റുമുണ്ടായപ്പോള്‍ മറ്റ് കക്ഷികള്‍ കോണ്‍ഗ്രസ്സിനെ തുണച്ചിട്ടുണ്ട്. ഘടകകക്ഷികള്‍ നടത്തിയതിേനക്കാള്‍ എത്രയോ വലിയ അഴിമതി നടക്കുന്നുണ്ട്. ഘടകകക്ഷികള്‍ അതൊക്കെ പറഞ്ഞാല്‍ എന്താകും സ്ഥിതി.
ഇതിനൊക്കെ തനിക്ക് മറുപടിയുണ്ടെന്ന് സതീശന്‍ തിരിച്ചടിച്ചു. തെറ്റായ സന്ദേശം പുറത്തേക്ക് കൊടുക്കാനാണെങ്കില്‍ ഇങ്ങനെ യോഗം ചേരേണ്ട ആവശ്യമില്ലെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബലപ്പെടുത്താന്‍ തക്ക നിര്‍ദ്ദേശങ്ങള്‍ക്കായല്ലെങ്കില്‍ യോഗം ചേരുന്നതുകൊണ്ട് പ്രയോജനമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
തുടര്‍ന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ചര്‍ച്ച ഉപസംഹരിച്ചു. ഒമ്പതിന് ചേരുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ചയായി. കെ.പി.സി.സി. എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്കും യോഗം രൂപംനല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends