മദ്യവില്പനശാലകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂര്‍ കൂട്ടി

കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനശാലകളുടെ പ്രവൃത്തി സമയം വര്‍ദ്ധിപ്പിച്ചു. രാവിലെ 9.30 മുതല്‍ വൈകീട്ട് 9.30വരെയായിരിക്കും പുതിയ സമയം. മദ്യഉപഭോഗം കുറയ്ക്കാനായി ബാറുകള്‍ അടച്ചുപൂട്ടിയതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
നേരത്തെ ഇത് രാവിലെ പത്ത് മുതല്‍ വൈകീട്ട് ഒന്‍പത് മണിവരെയായിരുന്നു. സംസ്ഥാനത്തതെ 41 മദ്യവില്പനശാലകളുടെ പ്രവൃത്തിസമയമാണ് കൂട്ടിയത്. രേഖാമൂലം നല്‍കാതെ ഫോണിലൂടെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇനി വൈകിട്ട് ഒബതായി എന്ന് പറഞ്ഞ് പേടിക്കേണ്ട. അരമണിക്കൂര്‍ കൂടി ആശ്വസിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























