Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സിംഹത്തിന്റെ പല്ല് കൊഴിഞ്ഞു... ചീഫ് വിപ്പില്‍ നിന്നും മുന്‍ ചീഫ് വിപ്പിലേക്ക്; ഒപ്പം 30 പേരും പടിയിറങ്ങുന്നു

08 APRIL 2015 10:06 AM IST
മലയാളി വാര്‍ത്ത.

പദവികളുടെ അലങ്കാരങ്ങള്‍ എല്ലാം വിട്ടൊഴിഞ്ഞ് പിസി ജോര്‍ജ്ജ് എം എല്‍ എമാരില്‍ ഒരാള്‍ ആയി മാറി.
അങ്ങനെ ഇനി മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പെന്ന് അറിയപ്പെടാം ജോര്‍ജ്ജിന്. പി.സി. ജോര്‍ജിനു ചീഫ് വിപ് സ്ഥാനം നഷ്ടപ്പെടുമ്പോള്‍ ക്യാബിനറ്റ് പദവിയില്‍ ലഭിച്ച നൂറാം നമ്പര്സ്‌റ്റേറ്റ് കാറും നഷ്ടമാകും. ഇതിനൊപ്പം 30 പഴ്‌സനല്‍ സ്റ്റാഫുകളുടെയും ജോലി നഷ്ടമാകും. മന്ത്രിമാരുടെയും മറ്റും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണവും അവര്‍ക്കു വേണ്ടിയുള്ള ചെലവും സര്‍ക്കാരിന് ലാഭം. എന്നാല്‍ ഇവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കേണ്ടതുമുണ്ട്.
തുടക്കത്തില്‍ പഴ്‌സനല്‍ സ്റ്റാഫിലെ 10 പേരെ കുറച്ച് പി.സി. ജോര്‍ജ് മാതൃക കാട്ടിയിരുന്നു. പിന്നീട് 10 പേരെ തിരിച്ചെടുത്തു. പിന്നേയും അംഗബലം കൂട്ടി. ചീഫ് വിപ് പി.സി. ജോര്‍ജിനെ കൂടാതെ മറ്റു മൂന്നു പഴ്‌സനല്‍ സ്റ്റാഫിനും കൂടി സര്‍ക്കാര്‍ ഔദ്യോഗിക ഫോണ്‍ കണക്ഷന്‍ നല്‍കിയിരുന്നു. ചീഫ് വിപ്പിന് ക്യാബിനറ്റ് പദവിയുള്ളതിനാലാണ് 30 പേരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാനായത്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു പണിയുമില്ല. സാധാരണ എംഎല്‍എമാരുടെ ഉത്തരവാദിത്തമാത്രമേ ചീഫ് വിപ്പ് എന്ന നിലയിലുള്ളൂ. നിര്‍ണ്ണായക ഘട്ടത്തില്‍ വിപ്പ് നല്‍കുക. നിയമസഭയില്‍ പാര്‍ലമെന്ററീ മന്ത്രിക്ക് സമാനമായി പ്രവര്‍ത്തിക്കുക എന്നിവയാണ് ജോലി. അതുകൊണ്ട് തന്നെ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മിക്കവാറും പേര്‍ക്ക് വീട്ടിലിരുന്ന് ശമ്പളം വാങ്ങാനുമായി.
ഈ നഷ്ടങ്ങള്‍ക്കെല്ലാം പ്രതികാരം തീര്‍ക്കാന്‍ ജോര്‍ജ് എത്തുമെന്ന് യുഡിഎഫിലെ എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും നീങ്ങള്‍. ഇതിന്റെ സൂചന ജോര്‍ജ് നല്‍കി കഴിഞ്ഞു. തന്നെ വലിച്ചിട്ടവരുടെ കാല് വാരിതൂക്കി തറയിലടിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. മാണിയെ മാത്രമല്ല ജോര്‍ജ ലക്ഷ്യമിടുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിക്ക് എതിരേയും കടുത്ത ആക്ഷേപണങ്ങള്‍ ഉയരുമെന്ന് സൂചനയുണ്ട്. കള്ളന്‍ വേണോ, വെള്ളന്‍ വേണോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീരുമാനിക്കട്ടെയെന്നു പി.സി. ജോര്‍ജ് ആദ്യം പറഞ്ഞത്. കള്ളനൊപ്പം നിന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അതിനാല്‍ വരും ദിനങ്ങളില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന പലതും ജോര്‍ജ് പറയും.
മാണി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയാണ് തന്നെ പുറത്താക്കിയതെന്ന് ജോര്‍ജ്ജ് പറഞ്ഞു.
മാണി രാജിവച്ച് പാലായില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 25,000 വോട്ടിനു പരാജയപ്പെടും. ഇതിനായി മാണിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നപരിഹാരത്തിനായി പരമാവധി ശ്രമിച്ചു. എന്നാല്‍, മാണി സഹകരിക്കാന്‍ തയാറായില്ല. മാണിയുടെ ആടുതല്ലിയായി നില്‍ക്കാന്‍ താത്പര്യമില്ല. ബാര്‍ കോഴ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാണിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ ഇടയായതു സംബന്ധിച്ച് വിശദമായ കത്ത് ഇന്ന് യുഡിഎഫ് നേതൃത്വത്തിന് കൈമാറുമെന്നു പി.സി. ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (44 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (53 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends