Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സര്‍വ അടവും വിരട്ടലും കാട്ടി പിടിച്ചു നിന്ന ജോര്‍ജിനെ രായ്ക്ക് രാമാനം കെട്ടുകെട്ടിച്ചു; പുര കത്തിച്ച് കറങ്ങി നടന്ന പിസി ജോര്‍ജിനെ പുറത്താക്കിയത് ഇങ്ങനെ...

08 APRIL 2015 10:52 AM IST
മലയാളി വാര്‍ത്ത.

ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകാതിരിക്കാന്‍ പല അടവുകളും സമ്മര്‍ദ്ദ തന്ത്രങ്ങളും കാട്ടിയെങ്കിലും അതൊന്നും വില പോയില്ല. പിസിയെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പല അടവുകളും പയറ്റി നോക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഈ സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിക്കാനായില്ല. അതുകൊണ്ട് തന്നെ കെഎം മാണിയെ സമാധാനപ്പെടുത്തി ജോര്‍ജിനെ ഒപ്പം നിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ അനുനയത്തിന് നിയോഗിച്ചു. 
മാണിയാകട്ടെ വാദങ്ങള്‍ക്ക് മുന്നില്‍ ചെവി പൊത്തി. ഒന്നും കേള്‍ക്കേണ്ട. ജോര്‍ജിനെ പുറത്താക്കിയാല്‍ മതിയെന്ന് ആവര്‍ത്തിച്ചു. ഇതൊരിക്കലും ചെന്നിത്തലയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും ആഭ്യന്തര മന്ത്രി ക്ഷുഭിതനായി. ബാര്‍ കോഴയില്‍ മാണിക്കെതിരെ കുറ്റപത്രം കടുപ്പിക്കുമെന്നും പറഞ്ഞു. ഇതിനിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയേയും നേതാക്കള്‍ വിളിച്ചു. ഒന്നിനും മാണി വഴങ്ങിയില്ല.
കുഞ്ഞാലിക്കുട്ടി കെഎം.മാണിയെ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഉച്ചയ്ക്ക് മുഖ്യമന്ത്രി ചെന്നിത്തലയുമായും കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയെങ്കിലും സമവായ പാക്കേജിനുള്ള വഴി തെളിഞ്ഞില്ല. ജോര്‍ജിനെ പുറത്താക്കിയില്ലെങ്കില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ 8 എംഎല്‍എമാര്‍ പിന്‍വലിക്കുമെന്നും പറഞ്ഞു. മാണിയെ നിശേഷം ഇല്ലാതാക്കുമെന്ന് മാത്രമായിരുന്നു ജോര്‍ജിന്റെ വാദം. ഇത് ഉമ്മന്‍ ചാണ്ടിയെ ബാധിക്കുന്നതുമല്ല. അതുകൊണ്ട് തന്നെ ജോര്‍ജിനെ കൈവിടാനും തീരുമാനിച്ചു. ഗത്യന്തരമില്ലാതെ ചെന്നിത്തലയും വഴങ്ങി. ജോര്‍ജില്‍ മാണി പറയുന്നതാണ് ഉചിതമെന്ന് കുഞ്ഞാലിക്കുട്ടിയും ഉപദേശിച്ചു. ഇതോടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജ് പുറത്തായി.
കഴിഞ്ഞ മാസം 26 നാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ ശ്രമം. 27 ന് അദ്ദേഹം മാണിയുമായും ജോര്‍ജുമായും പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ജോര്‍ജിനെ പുറത്താക്കണമെന്ന നിലപാട് മാണി കടുപ്പിച്ചു. ഗള്‍ഫില്‍ പോയി വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി തീരുമാനം നീട്ടി.
വ്യാഴാഴ്ച മുഖ്യമന്ത്രി മടങ്ങിയെത്തിയപ്പോഴേക്കും ഒത്തു തീര്‍പ്പിനുള്ള സാദ്ധ്യതകള്‍ മിക്കവാറും അടഞ്ഞിരുന്നു. കെ.എം.മാണി ധ്യാനത്തിന് പോയിക്കഴിഞ്ഞിരുന്നതിനാല്‍ വ്യാഴാഴ്ച തീരുമാനമെടുക്കാനായില്ല. 
സോളാറിലെ സരിത എസ് നായരുടെ കത്തും ജോസ് കെ മാണിക്കെതിരായ ആരോപണങ്ങളുമെല്ലാം വിഷയം സങ്കീര്‍ണ്ണമാക്കി. ജോസ് കെ. മാണി എംപിക്കെതിരെ ബോംബു പൊട്ടിയതോടെ കാര്യങ്ങള്‍ പിടിവിട്ട നിലയിലായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends