Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ വൈദികന്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം

09 APRIL 2015 11:30 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

മകളെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിവില്‍പ്പോയ വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായഫാ. എഡ്വിന്‍ ഫിഗരസിന്റെ അഭിഭാഷകന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയിലത്തെി പ്രഥമവിവര റിപ്പോര്‍ട്ട്, സ്‌റ്റേറ്റ്‌മെന്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ വൈദികന്‍ ഒളിവില്‍ പോവുകയായിരുന്നു.
വൈദികന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ളതിനാല്‍ വിമാനത്താവളങ്ങളും നിരീക്ഷണത്തിലാണ്. പ്രശസ്ത ധ്യാന ഗുരുവും ഗായകനുമായ വൈദികന്‍ പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാതാ പള്ളി വികാരിയാണ്. അതിനിടെ ഫിഗരസിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. ഫിഗരസി വിദേശത്ത് കടക്കാനുള്ള സാധ്യയില്ലെന്നാണ് പൊലീസ് പറയുന്നത്. ധ്യാനം നടത്തുന്നതിനായി അടിക്കടി ഫാ. എഡ്‌വിന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിദേശ ബന്ധങ്ങളുമുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും ഫാദറിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം.
പള്ളിമേടയില്‍ വിളിച്ചുവരുത്തി വികാരി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കുട്ടിയുടെ മാതാവാണ് പുത്തന്‍വേലിക്കര പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയത്. ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. പരാതിക്കാരെ പിന്‍വലിക്കാനും നീക്കമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി.
ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്. ലത്തീന്‍ സഭയുടെ കീഴിലാണ് കുരിശ് ലൂര്‍ദ് മാതാ പള്ളി. ജനുവരി മാസത്തില്‍ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയില്‍ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തില്‍ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു. പരാതി വന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നു പൊലീസ് മൊഴിയെടുത്തു.
ഫാ. എഡ്വിന്‍ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. പള്ളി അധികാരികളെ ചോദ്യം ചെയ്താല്‍ തന്നെ ഇയാളെ കണ്ടെത്താനാകും. പൊലീസ് അതിന് മെനക്കെടുന്നില്ലെന്നാണ് പരാതി. വിദേശത്തേക്ക് കടക്കാന്‍ എല്ലാ അവസരവും പൊലീസ് തന്നെ ഒരുക്കുമെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍ പള്ളി അധികൃതര്‍ക്കു സംഭവവുമായി യാതൊരുരു ബന്ധവുമില്ലെന്നാണ് പുത്തന്‍വേലിക്കര പൊലീസ് പറയുന്നത്.
പീഡനം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച തന്നെ മജിസ്‌ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (18 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (33 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (37 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (41 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (44 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (46 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (49 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (53 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (55 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends