Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

യുഡിഎഫ് യോഗം തുടങ്ങി, സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിക്കണമെന്ന് ആവശ്യം, അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ആര്‍എസ്പിക്കും ജനതാദളിനും അതൃപ്തി

09 APRIL 2015 12:15 PM IST
മലയാളി വാര്‍ത്ത.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിച്ച് ജനസ്വാധീനം ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ യുഡിഎഫ് യോഗം തുടങ്ങി. എല്ലാ ഘടക കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പി.സി. ജോര്‍ജ് വിഷയത്തിലും സരിതാ നായരുടെ കത്തിലും കുരുങ്ങി സര്‍ക്കാറും മുന്നണിയും വിവാദങ്ങളുടെ നടുക്കടലില്‍ അകപ്പെട്ടിരിക്കെ മുഴുദിന യു.ഡി.എഫ് യോഗം ഇന്ന് ചേരുന്നുന്നത്. കോവളം ഗവ. ഗെസ്റ്റ്ഹൗസിലാണ് യോഗം നടക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിലയിരുത്താനും അടുത്ത ഒരുവര്‍ഷത്തെ പരിപാടികള്‍ക്ക് രൂപംനല്‍കാനുമാണ് യോഗം പ്രധാനമായും വിളിച്ചുചേര്‍ത്തത്. ഇതിനായി എല്ലാ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാറിന്റെ മുന്‍ഗണനകളില്‍ മാറ്റംവേണമെന്ന അഭിപ്രായം കോണ്‍ഗ്രസ് ഉള്‍പ്പെടെ ഘടകകക്ഷികളില്‍ ശക്തമാണ്. സര്‍ക്കാര്‍ ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്‌തെങ്കിലും തുടര്‍ച്ചയായ വിവാദങ്ങള്‍ കാരണം അവയൊന്നും ജനങ്ങളിലേക്കത്തെിക്കാന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായം മുന്നണിയിലുണ്ട്.സാധാരണക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ സര്‍ക്കാറിന്റെ മുന്‍ഗണനകളില്‍ മാറ്റംവേണമെന്ന ആവശ്യമാണ് പൊതുവെ ഉയര്‍ന്നിട്ടുള്ളത്. അതിനനുസൃതമായി ഇന്നത്തെ യോഗം സര്‍ക്കാറിന്റെ പരിപാടികള്‍ക്ക് രൂപംനല്‍കും. നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍കണ്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനപരിപാടികളില്‍ മാറ്റംവരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ വന്നത്. ഇവയെ കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടാവുമെന്നാണ് കരുതുന്നത്.
ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മുന്നണിയുടെ ഉന്നതാധികാര സമിതിയില്‍നിന്നും ജോര്‍ജിനെ മാറ്റിയശേഷം ചേരുന്ന ആദ്യ യു.ഡി.എഫ് യോഗമാണ് ഇന്നത്തേത്. ജോര്‍ജിനെ നീക്കിയത് മുന്നണിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്. കെ.എം. മാണിക്കും മകനുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ജോര്‍ജ് രംഗത്തത്തെിയത് അദ്ദേഹം നടത്താന്‍ പോകുന്ന നീക്കങ്ങളുടെ തുടക്കം മാത്രമാണ്. മുന്നണിയെ ബാധിക്കാത്ത തരത്തില്‍ ഈപ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. സരിത കൈവശം സൂക്ഷിച്ചിരുന്ന കത്തിലെ ചിലഭാഗങ്ങള്‍ പുറത്തുവന്നത് സര്‍ക്കാറിനും യു.ഡി.എഫിനും പുതിയ തലവേദനയാണ്. പ്രതിപക്ഷം ഇത് ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല.
ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പ്, നെല്‍വയല്‍തണ്ണീര്‍ത്തട നിയമത്തില്‍ വരുത്തേണ്ട ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചക്കുവരും.പാലക്കാട് ലോക്‌സഭാ സീറ്റിലെ പരാജയം സംബന്ധിച്ച് അന്വേഷിക്കുന്ന മുന്നണി ഉപസമിതിയുടെ യോഗവും ഇന്ന് നടക്കും. സമിതി ചെയര്‍മാനായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള മുന്നണിവിട്ട സാഹചര്യത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ നേതൃത്വത്തിലായിരിക്കും യോഗം. എന്നാല്‍ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ എം.പി. വീരേന്ദ്രകുമാര്‍ നയിക്കുന്ന ജനതാദള്‍ യുവിന് കടുത്ത അതൃപ്തി ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends