Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തൃണമൂല്‍ സമ്മേളനത്തിന്റെ പേരില്‍ പണപ്പിരിവിന് ബ്ലാക്‌മെയിലിംഗ്

09 APRIL 2015 01:14 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ വേരുപിടിക്കാന്‍ ശ്രമിക്കുന്ന ബംഗാളിലെ ഭരണകക്ഷി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പണപ്പിരിവില്‍ ഭീഷണിയും. വെള്ളി, ശനി ദിവസങ്ങളില്‍ തൃശൂരിലാണ് സമ്മേളനം. ഇതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിപ്പ്.
സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍മാരെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ ഫോണില്‍ വിളിച്ച് വന്‍തുക ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്നത്. സ്ഥാപനത്തില്‍ ക്രമക്കേടുകളുണ്ടെന്നും അതിനെതിരേ തൃണമൂല്‍ പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തുമെന്നുമാണ് ആദ്യം അറിയിക്കുക. തുടര്‍ന്ന് സമരം ഒഴിവാക്കാന്‍ പണം ചോദിച്ച് ഫോണില്‍ വിളിക്കുകയാണു ചെയ്യുന്നത്. ഇങ്ങനെ വിളിക്കുന്നത് യഥാര്‍ത്ഥ ഭാരവാഹികള്‍ തന്നെയാണോ എന്ന് അറിയാന്‍ ഇവരുടെ ആവശ്യത്തോട് ചില ഉന്നത ഉദ്യോഗസ്ഥര്‍ അനുകൂലമായി പ്രതികരിച്ചു. നേരിട്ട് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ വന്ന സംസ്ഥാന ഭാരവാഹികളുടെ ചിത്രങ്ങള്‍ തൃണമൂലിന്റെ സംസ്ഥാന സമ്മേളന പോസ്റ്ററില്‍ ഉള്ളതുതന്നെയായിരുന്നു എന്നും വ്യക്തമായി.
കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിന്റെ എംഡിയോട് ഇവര്‍ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയാണ്. അതിനു മുന്നോടിയായി ആ സ്ഥാപനത്തിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തി. മാധ്യമങ്ങളിലൊന്നും ആ വാര്‍ത്ത വന്നില്ലെങ്കിലും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടനുസരിച്ച് പൊലീസ് സ്ഥാപനത്തിനു മുന്നിലെത്തി. എന്നാല്‍ സമരക്കാര്‍ എത്തിയില്ല. സമരം തല്‍ക്കാലം മാറ്റിവച്ചതാണെന്നും വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് ആലോചിക്കുന്നത് എന്നും അറിയിച്ച് അടുത്ത ദിവസം എംഡിയെ ഫോണില്‍ വിളിച്ചതോടെയാണ് ബ്ലാക്‌മെയിലിംഗ് തന്ത്രം പുറത്തായത്. പണം തരാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല, വകുപ്പു മന്ത്രിയെയും പൊലീസ് മേധാവിയെയും വിവരം അറിയിച്ചു. ക്രമക്കേടുകള്‍ എന്ന പേരില്‍ അവര്‍ പ്രചരിപ്പിച്ച നോട്ടീസ് വിജിലന്‍സ് കൈമാറി കാര്യങ്ങള്‍ക്കു വ്യക്തത വരുത്തണമെന്നും ബ്ലാക്‌മെയിലിംഗ് അനുവദിക്കരുതെന്നും എംഡിതന്നെ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്ന് അറിയുന്നു. ഇതേരീതിയില്‍ മറ്റുപല പൊതുമേഖലാ സ്ഥാപനങ്ങളുടെയും എംഡിമാരെ വിളിച്ചും വന്‍തുക ആവശ്യപ്പെട്ടതോടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ഇതിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. ബ്ലാക്‌മെയിലിംഗ് നടത്തി രാഷ്ട്രീയപ്പാര്‍ട്ടി വളര്‍ത്തുന്ന രീതി കേരളത്തില്‍ ആദ്യമാണെന്നും അതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ മമത് ബാന്‍ജിക്ക് കത്തും എഴുതി. സംസ്ഥാന സമ്മേളനത്തിന് അവര്‍ എത്തിയാല്‍ നേരിട്ട് കണ്ട് ഈ ആവശ്യം ഉന്നയിക്കാനും നീക്കമുണ്ട്. പണം ചോദിച്ച് എത്തിയവരുടെ റെക്കോഡ് ചെയ്ത സംഭാഷണ സിഡിയും കൈമാറാനാണ് ശ്രമം. സംസ്ഥാന സമ്മേളന പോസ്റ്ററില്‍ കാണുന്ന പ്രധാന ഭാരവാഹിയുടെ സംഭാഷണവും ഇതിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends