Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പാറ്റൂർ സെക്സ് റാക്കറ്റ് കേസ് :അന്യസംസ്ഥാന യുവതികളെ പാർപ്പിച്ച് ' താത്ത ' നടത്തിവന്ന നക്ഷത്ര വേശ്യാലയം കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭം ; 3 ദിവസം കഴിഞ്ഞ് അഭിഭാഷകനൊപ്പം തമ്പാനൂർ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് കീഴടങ്ങിയത് ഡൈസോപാം മരുന്ന് കഴിച്ച ശേഷം; പോലീസ് ഉദ്യോഗസ്ഥരടക്കം സമൂഹത്തിലെ 'വൈറ്റ്കോളർ' ജീവനക്കാർ ഇടപാടുകാർ  

01 JULY 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

തലസ്ഥാനത്തെ ഗവ: സെക്രട്ടറിയേറ്റിനും പാളയം നിയമസഭാ മന്ദിരത്തിനും സമീപത്ത് നഗര ഹൃദയത്തിൽ നടന്ന പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റ വിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് വാണിഭ കേന്ദ്ര നടത്തിപ്പുകാരുൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സെക്സ് റാക്കറ്റ് കേസ് പ്രതികൾ കുറ്റവിമുക്തരാക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ വൈകിപ്പിനാണ് പോലീസൊത്താശയോടെ പ്രതികളുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഉത്തരവിട്ടു. തങ്ങൾക്കെതിരായ പേട്ട പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്നു കാണിച്ചാണ് പ്രതികളുടെ ഹർജി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള ഹർജിയിലാണ് മജിസ്ട്രേട്ട് ജി. ജയകൃഷ്ണൻ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേ സമയം നക്ഷത്ര പെൺവാണിഭക്കേസിൽ പ്രതിക്ക് കുറ്റപത്ര പകർപ്പ് നൽകാത്തതിന് തിരുവനന്തപുരം സിറ്റി പേട്ട സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി നേരത്ത കാരണം കാണിക്കൽ മെമ്മോ നൽകിയിരുന്നു. സി ഐക്കെതിരെ ശിക്ഷാ നടപടിയെടുക്കാതിരിക്കാൻ സമാധാനം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ടാണ് മെമ്മോ നൽകിയത്. പ്രതിഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് കോടതി നിരീക്ഷിച്ച കോടതി പേട്ട സി.ഐയെ രൂക്ഷമായി വിമർശിച്ചു. രേഖകൾ ഹാജരാക്കാൻ 2019 ജൂൺ 5 ന് നൽകിയ ഉത്തരവ് പാലിക്കാത്തതിനാണ് മുൻ മജിസ്‌ട്രേട്ട് ടി.കെ.സുരേഷ് സിഐക്കെതിരെ ശിക്ഷാ നടപടിയെടുക്കുന്നതിന് മുന്നോടിയായി മെമ്മോ നൽകിയത്. ഇതിനിടെയാണ് പ്രതികൾ കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജി സമർപ്പിച്ചത്. പ്രതിയുമായി പേട്ട സി ഐ ഒത്തുകളിച്ചെന്ന് ആരോപണമുള്ള കേസിലാണ് ഇതേ പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്. പ്രോസിക്യൂഷൻ ഏജൻസിയായ പോലീസ് പ്രതിഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.
2017 ഒക്ടോബർ 12 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിൽ 2007-08 മുതൽ അന്യസംസ്ഥാന യുവതികളെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം നടത്തി വരുന്ന നെടുമങ്ങാട് സ്വദേശി താത്തയെന്നും നസീമയെന്നും അറിയപ്പെടുന്ന നബീസ (55), റാക്കറ്റിനെ സഹായിക്കുന്ന നസീമയുടെ സഹോദരി ഭർത്താവ് നെടുമങ്ങാട് സ്വദേശി സലിംഘാൻ ( 48 ) , ഇടപാടുകാരായ തമ്പാനൂർ സ്വദേശി ജയകുമാർ ( 38) , പേരൂർക്കട സ്വദേശി വിനേഷ് ( 26 ) , നെടുമങ്ങാട് സ്വദേശി കിഷോർ കുമാർ ( 46 ) എന്നിവരാണ് പാറ്റൂർ പെൺവാണിഭ കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. വാണിഭ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയ നാലു യുവതികളെ സെക്സ് റാക്കറ്റിലെ ഇരകളായി കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കോടതി നാലു യുവതികളെയും ഷെൽട്ടർ ഹോമിൽ പാർപ്പിക്കാൻ ഉത്തരവിട്ടു.
പേട്ട സർക്കിൾ ഇൻസ്പെക്ടർ ആണ് അന്വേഷണം പൂർത്തിയാക്കി 2017 ഡിസംബർ 27 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എല്ലാ പ്രതികൾക്കുമുള്ള കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും മതിയായ പകർപ്പ് ഹാജരാക്കാതെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
1956 ലെ അസാന്മാർഗ്ഗിക പ്രവർത്തനം തടയൽ നിയമത്തിലെ വകുപ്പുകളായ 3 ( വേശ്യാലയം നടത്തൽ) , 4 ( വേശ്യാവൃത്തി ഉപജീവനമാക്കി പണം സമ്പാദിക്കൽ) , 5 ( വേശ്യാവൃത്തിക്ക് വേണ്ടി സ്ത്രീകളെ പാർപ്പിക്കൽ), 7 ( ജില്ലാ മജിസ്ട്രേട്ടോ പോലീസ് കമ്മീഷണറോ പൊതു സ്ഥലമായി പരസ്യപ്പെടുത്തിയിട്ടുള്ള ആരാധനാലയം , വിദ്യാഭ്യാസ സ്ഥാപനം , ഹോസ്റ്റൽ , ആശുപത്രി എന്നീ സ്ഥലങ്ങളുടെ 200 മീറ്റർ പരിധിക്കുള്ളിൽ വേശ്യാലയം നടത്തൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയുള്ളതാണ് കുറ്റപത്രം.
നിയമപരമായി രേഖകൾ ഹാജരാക്കാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥൻ നീതിന്യായ കോടതിയുടെ ഉത്തരവ് ലംഘിച്ച് രേഖകൾ ഹാജരാക്കാൻ വീഴ്ച വരുത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 175 പ്രകാരം കുറ്റകരവും സർക്കിൾ ഇൻസ്പെക്ടറെ 6 മാസം തടവും ആയിരം രൂപ പിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.
2009 ജൂൺ 25 ന് കുമാരപുരത്ത് ഇരുനില ആഡംബര വാടക വീടെടുത്ത് 12 അന്യ സംസ്ഥാന യുവതികളെ പാർപ്പിച്ച് നക്ഷത്ര പെൺവാണിഭം നടത്തവേ പോലീസ് റെയ്ഡ് വിവരം ചോർന്ന് കിട്ടിയ താത്ത മുങ്ങി. റെയ്ഡിൽ അറസ്റ്റ് ചെയ്യപ്പെട്ട 12 യുവതികളെയും താത്തയുടെ മകൻ ഷിനുവിനെയും കോടതി റിമാന്റ് ചെയ്തു.
മനുഷ്യക്കടത്ത് പെൺവാണിഭ സംഭവം വിവാദമായതിനെ തുടർന്ന് 29 ന് ചോദ്യം ചെയ്യലിനായി താത്ത തമ്പാനൂർ സർക്കിൾ ഇൻസ്‌പെകറുടെ മുന്നിൽ 2 അഭിഭാഷകർക്കൊപ്പം കീടങ്ങിയത് ഡയസെപം ഗുളിക വിഴുങ്ങിയ ശേഷമായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതാത്തയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ കിടത്തി ചികിത്സ നേടിയ താത്ത അങ്ങനെ മനുഷ്യക്കടത്ത് കേസിലെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെട്ടു.അതോടെ അന്വേഷണം മരവിപ്പിച്ചു. താത്തയുടെ മൊഴിയെടുത്താൽ മാത്രമേ തുടരന്വേഷണം നടത്താനാകൂവെന്ന തമ്പാനൂർ സി.ഐയുടെ നിലപാടിനെ മേലുദ്യോഗസ്ഥരും അംഗീകരിച്ചു. അതോടെ സംസ്ഥാനാന്തര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റ് കേസിന്റെ അന്വേഷണം പാതിവഴിയിൽ പോലീസ് ഉപേക്ഷിച്ചു.കേരളത്തിനകത്തും പുറത്തും ഒട്ടേറെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി വേരൂന്നി പടർന്നു കിടക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം അതോടെ നിലച്ചു.
പോലീസുദ്യോഗസ്ഥരടക്കമുള്ള സമൂഹത്തിലെ ' വെള്ള കോളർ ' ജോലിക്കാരും ഉൾപ്പെടെയുള്ളവർ താത്തയുടെ ഇടപാടുകാരുടെ നീണ്ട പട്ടികയിലുണ്ട്.മണിക്കൂർ നിരക്കിലാണ് ഇടപാട് ഉറപ്പിക്കുന്നത്.
താത്തയുടെയും കൂട്ടാളികളുടെയും ഓൺലൈൻ പെൺവാണിഭ കേന്ദ്രം 20l 9 സെപ്റ്റംബർ മാസത്തിൽ റെയ്ഡ് ചെയ്ത മെഡിക്കൽ കോളേജ് പോലീസ് 7 കർണ്ണാടക സ്വദേശിനികളെയും വാണിഭത്തിലൂടെ സമ്പാദിച്ച 3 ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു.
തലസ്ഥാന നഗരിയിൽ ഭരണ സിരാ കേന്ദ്രത്തിന്റെയും ഉന്നത രാഷ്ട്രീയ - പോലീസ് മേധാവികളുടെയും മൗനാനുവാദത്തോടെയാണ് താത്തയുടെയുടെ പെൺവാണിഭ ശൃംഖല പ്രവർത്തിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (58 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends