കേരള ഫുട്‌ബോള്‍ ടീമിലെ മുന്‍ താരം വലിയതുറ വാട്സ് റോഡില്‍ ഗ്രീന്‍വില്ലയില്‍ ഓസ്റ്റിന്‍ റെക്‌സ് അന്തരിച്ചു...

കേരള ഫുട്‌ബോള്‍ ടീമിലെ മുന്‍ താരം വലിയതുറ വാട്സ് റോഡില്‍ ഗ്രീന്‍വില്ലയില്‍ ഓസ്റ്റിന്‍ റെക്‌സ്(90) അന്തരിച്ചു. 1961ല്‍ സന്തോഷ് ട്രോഫിയില്‍ കേരളം മൂന്നാം സ്ഥാനം നേടുമ്പോള്‍ ടീം അംഗമായിരുന്ന ഓസ്റ്റിന്‍, കുണ്ടറ അലിന്‍ഡ് ഫുട്ബോള്‍ ടീമിലും കളിച്ചിരുന്നു.
ഇന്ത്യയിലെ വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തി തൃശ്ശൂരിലെ ചാക്കോള സ്വര്‍ണക്കപ്പും കോഴിക്കോട്ട് സേഠ് നാഗ്ജി ട്രോഫിയും തിരുവനന്തപുരത്തെ കേരള ട്രോഫിയും റെക്സ് ഉള്‍പ്പെട്ട അലിന്‍ഡ് ടീം കരസ്ഥമാക്കിയിട്ടുണ്ട്.
വലിയതുറയിലെ സെയ്ന്റ് റോക്സ് കോണ്‍വെന്റ് സ്‌കൂളില്‍ ഫുട്ബോളില്‍ തുടക്കം കുറിച്ച അദ്ദേഹം, സെയ്ന്റ് ജോസഫ്സ് സ്‌കൂള്‍ ടീമിലൂടെ വളര്‍ന്നു. പിന്നീട് തിരുവനന്തപുരം പേട്ട യങ്സ്റ്റേഴ്സ് ക്ലബിലെത്തി. 1957-ല്‍ മഹാരാഷ്ട്ര ജാല്‍നയിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്സില്‍ ചേര്‍ന്നു. അതിനു ശേഷമാണ് കുണ്ടറ അലിന്‍ഡ് ജീവനക്കാരനും ഫുട്‌ബോള്‍ ടീം അംഗവുമായത്.
ഭാര്യ: ഡോളി റെക്സ്. മക്കള്‍: റെക്സ് ബോബി അര്‍വിന്‍(ഡിവൈഎസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), റെക്സ് ബോബ് ആനന്ദ്, റെക്സ് ബോബ് അരുണ്‍ (ഐസിഐസിഐ ബാങ്ക്, തിരുവനന്തപുരം), അഭിജ റെക്സ്. മരുമക്കള്‍: ആശ, മിനി, ഡിലൈറ്റ്, റോബിന്‍സണ്‍ ആല്‍ബര്‍ട്ട്. സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha