അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഫാൻ. ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് അഫാനെ മാറ്റിയിരുന്നു. ഓക്സിജൻ സഹായം അഫാന് നൽകുന്നുണ്ട്. പേര് വിളിക്കുമ്പോൾ കണ്ണു തുറക്കുകയും വശങ്ങളിലേക്ക് നോക്കാൻ പറയുമ്പോൾ കണ്ണ് കൃത്യമായി അനക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് വെന്റിലേറ്ററിൽ നിന്നും അഫാനെ മാറ്റിയത്. അപകടനില പൂർണമായിഅഫാൻ തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നുണ്ട്.
രക്തയോട്ടം കുറഞ്ഞിട്ടുണ്ട്. തലച്ചോറിൽ സാരമായ ക്ഷതങ്ങളുണ്ട്. വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടിട്ടുണ്ട്. ക്രമമായ ഇടവേളകളിൽ എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ നടത്തി തലച്ചോറിലെ സ്ഥിതി വിലയിരുത്തുന്നുണ്ട്. അണുബാധ, ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ അഫാൻ എങ്ങനെ അതിജീവിക്കും; അത് അനുസരിച്ചാകും അഫാൻ അപകടനില പൂർണമായി തരണം ചെയ്യുക എന്നാണ് ഡോക്‌ടർമാർ പറയുന്നത്.
https://www.facebook.com/Malayalivartha