കമല്‍ഹാസന്‍ ഉള്‍പ്പെടുന്ന ടീം ഇന്ന് തിരുവനന്തപുരത്ത് ...

തഗ് ലൈഫ് സിനിമയുടെ പ്രചാരണാര്‍ത്ഥം കമല്‍ഹാസന്‍ ഉള്‍പ്പെടുന്ന ടീം ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് 4 ന് ഹോട്ടല്‍ ഹയാത്ത് റിജന്‍സിയില്‍ പത്രസമ്മേളനം ഉണ്ടാവും.
ചിലമ്പരശന്‍, തൃഷ, നാസര്‍, ജോജു ജോര്‍ജ് , അഭിരാമി എന്നിവരും ഉണ്ടാകും.ഇടവേളയ്ക്കുശേഷമാണ് കമല്‍ഹാസന്‍ തന്റെ സിനിമയുടെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരത്ത് എത്തുന്നത്. കമല്‍ഹാസും മണിരത്‌നവും 37 വര്‍ഷത്തിനുശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നായകന്‍ എന്ന ക്ലാസിക് ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നതിനാല്‍ പ്രതീക്ഷകള്‍ ഏറെയാണ്.
മാസും ക്ലാസും ഒപ്പത്തിനൊപ്പം നിറയുന്ന തഗ്ലൈഫില്‍ കമല്‍ഹാസന്റെ മിന്നും പ്രകടനവുമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. മണിരത്‌നത്തിന്റെ പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും വീണ്ടും ഒരുമിക്കുന്നു.നേരത്തേ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്.
കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ ആലപിച്ചതുള്‍പ്പെടെ 9 ഗാനങ്ങള്‍ തഗ് ലൈഫിലുണ്ട്.വിക്രം സിനിമയില്‍ കമല്‍ഹാസനുമായി സഹകരിച്ച അന്‍പറിവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.
"
https://www.facebook.com/Malayalivartha