ഇടപ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി...

ഇടപ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്നലെ രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയില്‍ എ. ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഷിഫാനെയാണ് (13) കാണാതായത്.
ഒമ്പതരയോടെ ഇടപ്പള്ളി ലുലുമാളിന്റെ പരിസരത്ത് കുട്ടിയെത്തിയതായി സി.സിടി.വി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 10 മണിയോടെ തീരേണ്ട പരീക്ഷ പകുതി വഴിയില്‍ വെച്ച് കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു.
മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസില്‍ കയറി പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആ മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൊടുപുഴയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha