Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്

28 MAY 2025 08:59 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരും.

റെഡ് അലര്‍ട്ട്: കോഴിക്കോട്, വയനാട് ജില്ലകളില്‍.

ഓറഞ്ച് അലര്‍ട്ട്: ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്.

യെലോ അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

3 ജില്ലകളില്‍ അവധി

കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലാ പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയര്‍ന്നു. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ജില്ലയിലെ നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ പേപ്പാറ ഡാമിലെ ജല നിരപ്പില്‍ കാര്യമായ പുരോഗതി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു മീറ്ററോളം ജല നിരപ്പ് ഉയര്‍ന്നു. 101.75 സെന്റി മീറ്റര്‍ ആണ് ഇന്നലെ വൈകിട്ടത്തെ ജല നിരപ്പ്. എന്നാല്‍ ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിലെ 6 ഷട്ടറുകളില്‍ 5 എണ്ണം 40 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍ കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി ജിഡി സ്റ്റേഷന്‍ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍; തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍ കേന്ദ്ര ജലകമ്മീഷന്റെ മുത്തന്‍കര സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

യാതൊരു കാരണവശാലും ആളുകള്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെടുന്ന ന്യുന മര്‍ദ്ദ സാധ്യത കൂടി പരിഗണിച്ച് അടുത്ത 4-5 ദിവസം കൂടി ഉയര്‍ന്ന ലെവല്‍ മുന്നറിയിപ്പ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ചെറിയ രീതിയില്‍ മഴയുടെ തീവ്രതയില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറില്‍ 11 ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്കും 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടവരുന്ന ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് 28ന് രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട് വരെ
തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതല്‍ രാമനാട്ടുകര വരെ
കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (റെഡ് അലര്‍ട്ട്) 28ന് രാത്രി 8.30 വരെ 3.5 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും വ്യക്തമാക്കി.

കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയില്‍വേ ട്രാക്കിന് മുകളില്‍ മരങ്ങളും വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വന്‍ മരങ്ങളും പത്തോളം വീടുകളുടെ മേല്‍ക്കൂരയും ആണ് തകര്‍ന്ന് പാലത്തില്‍ പതിച്ചത്. അപകടത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.

ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂര്‍ വൈകി ഓടുകയാണ്. രാത്രി 12. 50ന് ഷൊര്‍ണുരില്‍ എത്തേണ്ട മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് എത്തിയത് പുലര്‍ച്ചെ 5.45 ഓടെയാണ്.

എറണാകുളം അമ്പാട്ട് കാവില്‍ മെട്രോ സ്റ്റേഷന്‍ സമീപം റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂര്‍ സമയം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആല്‍മരം മറിഞ്ഞ് വീണത്. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. റെയില്‍വേയും ഫയര്‍ഫോഴ്‌സും നാട്ടുകാരും തടസം മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. നിരവധി ട്രെയിനുകളുടെ ഷെഡ്യൂള്‍ പുനക്രമീകരിച്ചു.

വൈകിയോടുന്ന ട്രെയിനുകള്‍

ചെന്നൈ-മാംഗ്ലൂര്‍ മെയില്‍

കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍

തിരുവനന്തപുരം-മാംഗ്ലൂര്‍ മലബാര്‍ എക്‌സ്പ്രസ്

അന്ത്യോദയ എക്‌സ്പ്രസ്

ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്

നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്

രാജ്യറാണി എക്‌സ്പ്രസ്

അമൃത്സര്‍ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

എറണാകുളത്തു റയില്‍വേ ട്രാക്കില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവം പൂര്‍ണമായി പരിഹരിച്ചെന്ന് റെയില്‍വെ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാര നിരോധനം തുടരുന്നു. കല്ലാര്‍ മീന്‍മുട്ടി, ഗോള്‍ഡന്‍വാലി, വാഴ്വാംതോല്‍ വെള്ളച്ചാട്ടങ്ങളിലേക്കും സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

അഞ്ച് ദിവസത്തെ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 3085.01 ഹെക്ടര്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. ജില്ലയില്‍ 7712 കര്‍ഷകര്‍ക്കാണ് വിളവു നഷ്ടമായത്. മഴ തുടരുന്ന സാഹചര്യത്തില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാരാപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ വഴിയുള്ള നീരൊഴുക്ക് വര്‍ധിച്ചു. ദിവസങ്ങളായി ഡാം റിസര്‍വോയറിലടക്കം പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. നേരത്തെ ഉയര്‍ത്തിയിരുന്ന ഡാമിന്റെ ഷട്ടറിലൂടെ ജലമൊഴുക്ക് ഇതോടെ വര്‍ധിച്ചു.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാംപുകളിലായി 693 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 197 കുടുംബങ്ങളില്‍ നിന്നായി 235 പുരുഷന്മാര്‍, 278 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180 കുട്ടികള്‍, 41 വയോജനങ്ങള്‍, 5 ഭിന്നശേഷിക്കാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. വൈത്തിരി, ബത്തേരി താലൂക്കില്‍ 8 ക്യാംപുകള്‍ വീതവും മാനന്തവാടി താലൂക്കില്‍ 2 ക്യാംപുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, കോട്ടപ്പടി, മൂപ്പൈനാട്, തൃക്കൈപ്പറ്റ, ചീരാല്‍, പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പള്ളി, പനമരം, മാനന്തവാടി പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്.

കാലവര്‍ഷത്തില്‍ ആലപ്പുഴ ജില്ലയില്‍ 11 വീടുകള്‍ പൂര്‍ണമായും 381 വീടുകള്‍ ഭാഗികമായും നശിച്ചു. പൂക്കൈതയാര്‍ കരകവിഞ്ഞു വെള്ളക്കെട്ടായതോടെ നാലു കുടുംബങ്ങളെ ക്യാംപിലേക്കു മാറ്റി. ജില്ലയില്‍ ആരംഭിച്ച ആദ്യ ക്യാംപാണിത്. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് എല്‍പിഎസിലാണു ക്യാംപ്. 4 കുടുംബങ്ങളിലെ 7 കുട്ടികളും 6 സ്ത്രീകളും ഉള്‍പ്പെടെ 18 പേര്‍ ഇവിടെയുണ്ട്.

ശക്തമായ മഴയ്ക്കൊപ്പം കിഴക്കന്‍ വെള്ളത്തിന്റെ വരവും വേലിയേറ്റവും കൂടിയായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലേക്ക് ഉയര്‍ന്നു. പള്ളാത്തുരുത്തി, നെടുമുടി മേഖലയില്‍ അപകടനിലയ്ക്കും 24 സെന്റീമീറ്റര്‍ മുകളിലാണു നിരപ്പ്. ഇന്നലെ മാത്രം 12 സെന്റീമീറ്റര്‍ നിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകള്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വാമനപുരം നദിയിലും പേപ്പാറ അണക്കെട്ടിലും ജലനിരപ്പുയര്‍ന്നു. പൊന്മുടി, ബോണക്കാട്, പേപ്പാറ മേഖലകളില്‍ മഴ ശക്തം.

കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുന്നതിനാലും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 9072055900, 9447220462

മഴക്കെടുതിയില്‍ 2 മരണം. തൃശൂര്‍ നടത്തറയില്‍ വെള്ളക്കുഴിയില്‍ വീണ് 10 വയസ്സുകാരനും പാലക്കാട് തേങ്കുറിശ്ശിയില്‍ സുഹൃത്തുക്കളോടൊപ്പം തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ആളും മുങ്ങിമരിച്ചു. മലപ്പുറം ജില്ലയില്‍ വണ്ടൂര്‍ പുളിയക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്കു കൂറ്റന്‍ ആല്‍മരം വീണു 4 യാത്രക്കാര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില അതീവഗുരുതരം. ബസ് പൂര്‍ണമായി തകര്‍ന്നു.

ജൂണിലും ജൂണ്‍-സെപ്റ്റംബര്‍ കാലയളവിലും കേരളത്തില്‍ പതിവില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 8% വരെ അധിക മഴ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, ഇടുക്കി പോലുള്ള ജില്ലകളില്‍ 24 മണിക്കൂറിനിടെ 17 സെന്റീമീറ്റര്‍ വരെ മഴ പെയ്തു. വരും ദിവസങ്ങളിലും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (4 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (5 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends