സ്റ്റെല്‍ത്ത് യുദ്ധവിമാനം തദ്ദേശീയമായി വികസിപ്പിക്കാനുള്ള എ.എം.സി.എ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം തദ്ദേശീയമായി വികസിപ്പിക്കാനുള്ള എ.എം.സി.എ(ആംക, അഡ്വാന്‍സ്ഡ് മീഡിയം കോപാക്ട് എയര്‍ക്രാഫ്റ്റ്) പദ്ധതിക്ക് കേന്ദ്ര പ്രതിരോധമന്ത്രിയുടെ ് അംഗീകാരം . നിലവില്‍ യു.എസിനും(എഫ്-22, എഫ്-35) ചൈനയ്ക്കും(ജെ-20, ജെ-35) മാത്രമാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളുള്ളത്.
എയ്റോസ്പേസ് മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ആംക പ്രോട്ടോടൈപ്പ് വികസിപ്പിക്കാനുള്ള ദൗത്യം ബംഗളൂരു ആസ്ഥാനമായുള്ള എ.ഡി.എയ്ക്കാണ് (എയ്‌റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി).
തേജസ് നിര്‍മ്മാണത്തിന്റെ തിരക്കുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിനെ(എച്ച്.എ.എല്‍) ഒഴിവാക്കി മറ്റ് സ്വകാര്യ, പൊതു സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മ്മാണ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതാണ്. തദ്ദേശീയ ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റായ തേജസ് വികസിപ്പിച്ചതും എ.ഡി.എയാണ്. തേജസില്‍ ഉപയോഗിക്കുന്ന കാവേരി എന്‍ജിന്‍ (നാലാം തലമുറ) സ്റ്റെല്‍ത്തിനായി വിദേശ സഹായത്തോടെ പരിഷ്‌കരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha