Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സത്യം കണ്ടെത്തിയത് തിരുവനന്തപുരത്തിന്റെ സ്വന്തം കമ്മീഷ്ണര്‍

10 APRIL 2015 01:35 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരിത്തട്ടിപ്പായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡിന്റെ 14,000 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയതും കമ്പനി സ്ഥാപകന്‍ ബി. രാമലിംഗ രാജു അടക്കമുള്ള ഒമ്പത് പ്രതികളെയും അറസ്റ്റ് ചെയ്തതും ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായ എച്ച്. വെങ്കിടേശാണ്. സി.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാറിനിന്നിടത്താണ് വെങ്കിടേശ് അന്വേഷണത്തിന്റെ നേതൃത്വമേറ്റെടുത്ത് പ്രതികളെ അകത്താക്കിയത്.
2009 ജനുവരിയില്‍ പുറത്തുവന്ന സത്യം തട്ടിപ്പില്‍ അമേരിക്ക, ബ്രിട്ടന്‍, മൗറീഷ്യസ്, ബ്രസല്‍സ് അടക്കമുള്ള വിദേശരാജ്യങ്ങളിലടക്കം അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ പ്രാഥമികകുറ്റപത്രം സമര്‍പ്പിക്കാന്‍ വെങ്കിടേശിന് കഴിഞ്ഞു. തൊട്ടുപിന്നാലെ നവംബറില്‍ രണ്ടാം കുറ്റപത്രവും 2010 ജനുവരിയില്‍ അന്തിമകുറ്റപത്രവും നല്‍കി. സുപ്രീംകോടതിയിലടക്കം വിചാരണയ്ക്കിടെ സി.ബി.ഐക്കായി ഹാജരായതും വെങ്കിടേശായിരുന്നു. ഓഹരി വിപണിയിലെ മൂല്യം കൂട്ടാന്‍ കമ്പനിക്കകത്ത് രാമലിംഗ രാജു അടക്കമുള്ളവര്‍ നടത്തിയ തട്ടിപ്പ് വിദേശ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തിയത് ഏറെ ശ്രമകരമായിരുന്നുവെന്ന് വെങ്കിടേശ് കേരളകൗമുദിയോട് പറഞ്ഞു.
ആന്ധ്രയിലെയും കര്‍ണാടകത്തിലെയും ഖനന മാഫിയയെയും ഹൈദരാബാദ് പൊലീസിലെ വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ദ്ധരെയും ഖനനരാജാവായ കര്‍ണാടക മന്ത്രിയെയും അറസ്റ്റ് ചെയ്ത് ദേശീയതലത്തില്‍ ശ്രദ്ധേയനായ എച്ച്. വെങ്കിടേശിന് കഴിഞ്ഞ ആഗസ്റ്റില്‍ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
1998 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് വെങ്കിടേശ്. ഉമയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ പ്രിയ, ശ്രീകര്‍ എന്നിവര്‍ മക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends