Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സിപിഎമ്മില്‍ പുതിയ ചേരിതിരിവ്, ബേബിയെ കൂട്ടുപിടിച്ച് കോടിയേരി, ഒറ്റപ്പെട്ട് പിണറായി

11 APRIL 2015 09:05 AM IST
മലയാളി വാര്‍ത്ത.

സിപിഎമ്മില്‍ പിണറായി വിജയന്റെ മേധാവിത്തം തകര്‍ക്കാന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബിയും കൈകോര്‍ക്കുന്നു. ഇടതു മുന്നണിയില്‍ നിന്ന് ആര്‍ എസ് പി ജനതദള്‍ കക്ഷികള്‍ വിട്ടു പോയതും കെ ആര്‍ ഗൗരിതിരിച്ച് വരാതിരുന്നതും പിണറായിയുടെ ധാര്‍ഷ്ട്യം കാരണമാണെന്ന് ബോധ്യപ്പെടുത്താനുള്ള നീക്കത്തിലാണ് ഇരുവരും. മാത്രമല്ല സംസ്ഥാനകമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും കണ്ണൂര്‍ ലോബിയുടെ ഇടപെടല്‍ കോടിയേരിക്ക് തലവേദനയായിരുന്നു. ഇതിനെ മറികടക്കാന്‍ കൂടിയാണ് കോടിയേരി ബേബി കൂട്ടുകെട്ട്. പിണറായിയുടെ കണ്ണൂര്‍ലോബിക്കെതിരെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ കലാപം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്രകമ്മിറ്റി അംഗവുമായ വൈക്കം വിശ്വന്‍ പിണറായിക്കെതിരെയും കണ്ണൂര്‍ലോബിക്കെതിരെയും പരസ്യമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ ഇപി ജയരാജനെ സെക്രട്ടറിയാക്കാനുള്ള പിണറായുടെ നീക്കം പൊളിഞ്ഞത് മുതല്‍ കണ്ണൂര്‍ ലോബിക്കെതിരെ പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടക്കുകയാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കാരാട്ട് മാറി സീതാറം യച്ചൂരി വരുന്നതും ഒപ്പം എം എ ബേബിയും കോടിയേരിയും ഒന്നിച്ച്‌നില്‍ക്കുകയും ചെയ്താല്‍ പിണറായിപക്ഷമെന്ന കണ്ണൂര്‍ ലോബി കഷ്ടത്തിലാകും. കണ്ണൂര്‍ ലോബിയില്‍ നിന്നുംകോടിയേരിയെ അകറ്റുകയോ കോടിയേരിഅകലുകയോ ചെയ്യുകയാണ് നിലവിലെ കാഴ്ച.
വിശാഖപട്ടണത്ത് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരള കാര്യം ചര്‍ച്ചക്ക് വരുമ്പോള്‍ ചേരിതിരിവ് പ്രകടമാകും. മുമ്പ് യച്ചൂരിയെ തുണക്കാതിരുന്ന കോടിയേരി ഇപ്പോള്‍ യച്ചൂരിക്കൊപ്പമാണെന്ന് രണ്ടാഴ്ച പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.പിണറായിയാകട്ടെ ശക്തമായി എതിര്‍ക്കുകയാണ്. വി എസ് അച്യുതാനന്ദന്‍ കെ ആര്‍ ഗൗരി എന്നിവരെ കോടിയേരി വീടുകളില്‍ കണ്ടതും അച്യുതാനന്ദന്‍ ഇപ്പേള്‍ കോടിയേരിയെ വിമര്‍ശിക്കാത്തതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പിയും ജനതാദളും തിരികെ മുന്നണിയില്‍ വരണമെന്ന് കോടിയേരിയും ബേബിയും ആവശ്യപ്പെട്ടിരുന്നു. ജനതദള്‍, ആര്‍ എസ് പി കക്ഷികള്‍ യു ഡി എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് വരണമെന്ന് കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ മെമ്പര്‍ എ എ ബേബിയും ആവശ്യപ്പെട്ടത് ഈ കക്ഷികള്‍ വരുമെന്ന് ധരിച്ചിട്ടല്ല മറിച്ച് ഇവര്‍ പോകാന്‍ കാരണം പിണറായി വിജയനാണെന്ന്് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് ഇന്നലെ കോടിയേരിയുടേയും ബേബിയുടേയും പ്രസ്ഥാവന.
വ്യക്തമായ രാഷ്ട്രീയ കാരണങ്ങളാലല്ല ഈ കക്ഷികള്‍ വിട്ടുപോയതെന്നാണ് സിപിഎംസെക്രട്ടറി ഇന്നലെ കോഴിക്കോട് അറിയിച്ചത്. അത് പിണറായിക്കുള്ള കൊട്ടാണ്. രാഷ്ട്രീയ കാരണമല്ലെങ്കില്‍ വ്യക്തിപരമാകണമല്ലോ. അത് ജന തദള്‍ നേതാക്കളേയും ആര്‍ എസ് പി നേതാക്കളേയും പിണറായി ആക്ഷേപിച്ചുവെന്ന ആരോപണത്തെ ശരിവെക്കലാണ്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നതും ഘടകകക്ഷികള്‍ എല്‍ ഡി എഫ് വിട്ടത് പിണറായി കാരണമെന്നാണ്. സിപിഎമ്മിലെ പാരവെക്കല്‍ തുടങ്ങിയത് അറിഞ്ഞോ അറിയാതേയോ ജനതദളും ആര്‍ എസ് പി യും കോടിയേരിയുടെ ക്ഷണം തള്ളി. മാത്രമല്ല തങ്ങള്‍ പോയത് തികച്ചും രാഷ്ട്രീയകാരണങ്ങളാലാണെന്നും അവര്‍ വെളിപ്പെടുത്തി. ഇതോടെ കോടിയേരിയുടെ പിണറായി വിരുദ്ധ നീക്കം ഒന്നുകൂടെ തെളിയുന്നു.
 മാത്രമല്ല ഗൗരിയമ്മയെ കണ്ട് പഴയതെല്ലാം മറന്ന് തിരിച്ച്‌വരണമെന്ന് സിപിഎം സെക്രട്ടറി പറയുമ്പള്‍ പണ്ട് അവര്‍ക്കെതിരായി എടുത്ത അച്ചടക്ക ന ടപടിതെറ്റാണെന്നും വരുന്നു. സിപിഎമ്മില്‍ ഇല്ലാത്തകീഴ് വഴക്കമാണ് പുതിയ സെക്രട്ടറി ഉണ്ടാക്കുന്നതെന്ന് പിണറായി ഗ്രൂപ്പിലെ പ്രമുഖര്‍ പറയുന്നു. ഗൗരിയമ്മയോട് ഖേദം പ്രകടിപ്പിച്ച് തിരിച്ച് കൊണ്ടുവരാന്‍ പിണറായി ശ്രമിക്കാതിരുന്നത് പാര്‍ട്ടിയെടുത്ത നടപടിയുടെ വില കുറച്ച് കാണിക്കാതിരിക്കാനാണത്രേ. വി എസ്സിനെ പാര്‍ട്ടി വിരുദ്ധനാക്കുകയും കോടിയേരിയെ സെക്രട്ടറിയാക്കുകയും എംഎ ബേബിയെ അനഭിമതനായി അവതരിപ്പിക്കുകയും ചെയ്ത പിണറായി വിജയന് ഇപ്പോള്‍ മൂവരുടേയും പിന്തുണ നഷ്ടപ്പെട്ടു. വി എസ്സിന് ഇനിയും മത്സരിക്കാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാരാട്ട് ഓര്‍മ്മിപ്പിച്ചതും പിണറായിക്ക് തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends