Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് അന്തസായി കാശുമുടക്കി പണിത വെയിറ്റിങ്ങ് ഷെഡ് തന്നെ ; പത്ത് ലക്ഷം ചെലവായതിന് വിശദീകരണവുമായി ഷെഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവര്‍

11 APRIL 2015 12:46 PM IST
മലയാളി വാര്‍ത്ത.

സോഷ്യല്‍ മീഡിയായില്‍ ജോസ് കെ മാണിക്കെതിരെ അഴിമതി ആരോപിച്ച് ആഞ്ഞടിച്ചവര്‍ ചൂണ്ടി കാണിച്ചത് കിടങ്ങൂര്‍ പഞ്ചായത്തിലെ വെയിറ്റിങ് ഷെഡും അതിന് ചിലവായ പത്ത് ലക്ഷം രൂപയെക്കുറിച്ചുമായിരുന്നു. എന്നാല്‍ തുക ചിലവായതിന്റെ വിശദീകരണവുമായി കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രംഗത്ത്.

കിടങ്ങൂര്‍ ജംഗ്ഷനില്‍ വെയ്റ്റിങ് ഷെഡ് ഇരുന്ന സ്ഥലം പണ്ടെങ്ങനെയായിരുന്നുവെന്നോര്‍ക്കണമെന്നു കിടങ്ങൂര്‍ പഞ്ചായത്തു മുന്‍ പ്രസിഡന്റ് ബോബി മാത്യു ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ വെയ്റ്റിംഗ് ഷെഡ് പണിതത്. റോഡ് ലെവലില്‍നിന്നു താഴേയ്ക്കു വന്‍കുഴിയായിരുന്നു. റോഡ് നിരപ്പില്‍ കരിങ്കല്ലിനു റീടെയ്‌നിങ് വാള്‍ കെട്ടിക്കഴിഞ്ഞപ്പോള്‍ത്തന്നെ നാലു ലക്ഷം രൂപയായി.

തുടര്‍ന്ന് വന്‍തോതില്‍ മണ്ണിട്ടുമൂടി. കോണ്‍ക്രീറ്റ് ചെയ്തു. ടാര്‍ റോഡ് കഴിഞ്ഞു കുറെ ഭാഗത്തേക്കു കരിങ്കല്‍ ചിപ്‌സിട്ട ശേഷം പേവിങ് ബ്ലോക്കു നിരത്തുകയായിരുന്നു. നാലു കാലില്‍ത്തീര്‍ത്ത സാധാരണ വെയ്റ്റിങ് ഷെഡ് ആണെന്നാണു ചിലരുടെ വിചാരം. ഇരിക്കാന്‍ സ്റ്റീല്‍ ചെയറുകള്‍, മികച്ച തരം ഷീറ്റ് റൂഫിങ്... പണി കഴിഞ്ഞ് വണ്ടി കയറിയപ്പോള്‍ റോഡിലിട്ട പേവിങ് ബ്ലോക്കുകള്‍ താഴ്ന്നു പോയി. വീണ്ടും അവ മാറ്റി കരിങ്കല്‍ ചിപ്‌സിട്ട ശേഷം പേവിങ് ബ്ലോക്കിട്ടു. കുമ്പുക്കല്‍ ജോഷിയെന്നയാളായിരുന്നു പണിയേറ്റെടുത്തു നടത്തിയ കോണ്‍ട്രാക്ടര്‍. ഒരു വര്‍ഷം മുമ്പ് മരിച്ചു പോയി. തങ്ങള്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് പണി ഏറ്റെടുത്തത്.
ഇയാള്‍ക്കു നഷ്ടമായിരുന്നു ഈ കരാര്‍. എം പി ഫണ്ടില്‍നിന്ന് ഏഴു ലക്ഷം രൂപയായിരുന്നു ആദ്യം അനുവദിച്ചിരുന്നത്്. എസ്റ്റിമേറ്റെടുത്തപ്പോള്‍ അതുകൊണ്ട് ഒന്നുമാകില്ലെന്നു കണ്ട്് വീണ്ടും മൂന്നു ലക്ഷം കൂടി അനുവദിക്കുകയായിരുന്നു. വെയ്റ്റിങ് ഷെഡ് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്തി ഇതില്‍ അഴിമതിയില്ലെന്നു ബോധ്യപ്പെട്ടിരുന്നതാണെന്നു ബോബി മാത്യു പറഞ്ഞു. ഇക്കാര്യത്തില്‍ ജോസ് കെ മാണി നേരിട്ട് ഒന്നും ചെയ്യുന്നില്ലെന്നത് വിമര്‍ശകര്‍ അറിയുന്നില്ല. കിടങ്ങൂരില്‍ വെയ്റ്റിങ് ഷെഡിന് അനുവാദം കിട്ടിയപ്പോള്‍ എം പി ഫണ്ട് അനുവദിച്ചു. തുടര്‍ന്നു കോട്ടയം കളക്ടര്‍ക്കു കത്തു പോയി.
തുടര്‍ന്ന് ബ്ലോക്ക്, പഞ്ചായത്ത്, അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിന്നെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍,പിന്നെ വീണ്ടും ബ്ലോക്കില്‍ ടെന്‍ഡര്‍, എസ്റ്റിമേറ്റ്....എന്നിങ്ങനെ എത്രയോ കടമ്പകള്‍ കടന്നാണ് ഒരു വെയ്റ്റിങ് ഷെഡ് പണി പൂര്‍ത്തിയാകുന്നത് ഫണ്ട് അനുവദിക്കല്‍ അല്ലാതെ ജോസ് കെ മാണിക്ക് അവിടെയെങ്ങും യാതൊരു റോളുമല്ലെന്നിരിക്കെയാണ് പുതിയൊരു അഴിമതിക്കഥ രൂപം കൊണ്ടിരിക്കുന്നതെന്നു ബോബി മാത്യു പറഞ്ഞു.
ജോസ് കെ.മാണിയുടെ എം പിഫണ്ടില്‍നിന്നു പത്തു ലക്ഷം രൂപ ചെലവഴിച്ചു കിടങ്ങൂര്‍ ജംഗ്ഷനില്‍ സ്ഥാപിച്ച വെയ്റ്റിങ് ഷെഡ് നിര്‍മ്മാണത്തില്‍ വന്‍അഴിമതിയുണ്ടെന്നാണു സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയ്ക്ക് അത്യാവശ്യം ആഢംബരങ്ങളോട് ഒരു വീട് തന്നെ നിര്‍മ്മിക്കാമെന്നിരിക്കേ എങ്ങനെയാണ് പത്ത് ലക്ഷം രൂപ ഒരു ഷെഡ്ഡിന് ചെലവായതെന്നതാണ് ഉയര്‍ന്ന പ്രധാന ചോദ്യം. ഒരു നോട്ടത്തില്‍ തന്നെ അഴിമതി വ്യക്തമാണെന്നും ചിത്രം കണ്ടവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. ഇതോടെ ജോസ് കെ മാണിയെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളും ഫേസ്ബുക്കില്‍ വൈറലായി. ഈ സാഹചര്യത്തിലാണ് വിശദീകരണമെത്തുന്നത്. ആരോപണം ഉന്നയിക്കുന്ന ജോര്‍ജ്ജ് തെളിവുമായി രംഗത്ത് എത്താന്‍ ജോസ് കെ മാണി ഇന്നലെ കോട്ടയത്ത് വെല്ലുവിളിച്ചിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends