Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മുത്തൂറ്റ് കൊള്ളയടിച്ചത് സാഹിബ് ഗഞ്ച് കൊള്ള സംഘം; മോഷണം തൊഴിലാക്കിയ ഗ്രാമത്തില്‍ കേരളാ പോലീസ് ഇരുട്ടില്‍ തപ്പുന്നു

11 APRIL 2015 01:02 PM IST
മലയാളി വാര്‍ത്ത.

കോവളത്തെ മൂത്തൂറ്റിന്റെ സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണവും, 1.60 ലക്ഷം രൂപയും കവര്‍ന്നത് ജാര്‍ഖണ്ഡിലെ തിരുട്ടു ഗ്രാമമായ സാഹിബ്ഗഞ്ചില്‍ നിന്നുള്ള സംഘം. അക്രം എന്നയാളുടെ നേതൃത്വത്തിലുള്ള കവര്‍ച്ചാ സംഘത്തിലെ അഞ്ചു പേരെയും പോലീസ് കണ്ടെത്തി. പക്ഷേ രാജ്യത്തുടനീളം വമ്പന്‍ മോഷണം നടത്തുന്നവരുടെ ആസ്ഥാനമായ സാഹിബ്ഗഞ്ചില്‍ കയറി കൊള്ള സംഘത്തെ പിടികൂടാന്‍ പോലീസിന് കഴിയില്ല. മാവോയിസ്റ്റുകളുടെ സ്വാധീന കേന്ദ്രമായ അവിടെ സിറ്റി പോലീസിന് ഒരു ഓപ്പറേഷന്‍ നടത്താനുമാവില്ല. തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള ആറംഗ പോലീസ് സംഘം സാഹിബ്ഹഞ്ച് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം അവിടത്തെ പോലീസ് ക്ലബ്ബില്‍ തങ്ങുകയാണ്.
കൊള്ളസംഘത്തെ അവരുടെ സങ്കേതത്തിന് പുറത്തെത്തിച്ച് മിന്നല്‍ ഓപ്പറേഷന്‍ നടത്തുകയാണ് ഇനിയുള്ള പോംവഴി. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കടേശ്, സാഹിബ്ഗഞ്ച്, എസ്.പി സുനില്‍ഭാസ്‌കര്‍, ഡി.ഐ.ജിമാരായ ഉപേന്ദ്രപ്രസാദ്, ശംഭൂതാക്കൂര്‍ എന്നിവരോട് ഓപ്പറേഷനുള്ള സഹായം തേടിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പ്രതികളെ പിടികൂടാനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
മൂത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ച ചെയ്യുന്നതിന് മുമ്പ് കോവളത്തെ സെന്‍ട്രല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എടിഎം എന്നിവ കവര്‍ച്ച നടത്താനും സംഘം ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തു നിന്ന് മധുരയിലേയ്ക്ക് പോയ ദേശീയ പാതയിലെ ടോള്‍ ബൂത്തുകളില്‍ നിന്ന് പോലീസിന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ലെങ്കിലും എടിഎമ്മിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളുടെ ചിത്രം വ്യക്തമായി. ഇത് ദേശീയ ക്രൈം നെറ്റ് വര്‍ക്കിലിട്ടപ്പോഴാണ് ജാര്‍ഖണ്ഡ് പോലീസ് കൊള്ള സംഘത്തെ തിരിച്ചറിഞ്ഞത്.
രാജ്യത്തുടനീളം വന്‍കൊള്ള നടത്തിയിട്ടുള്ള സാഹിബ്ഗഞ്ചിലെ കള്ളന്മാര്‍ക്ക് അവിടെ കാര്യമായ സംരക്ഷണമാണുള്ളത്. കോവളത്തു നിന്ന് കവര്‍ച്ച മുതലുമായി പോയ അഞ്ചു പേരില്‍ മൂന്നു പേരും അവരുടെ ഫോണുകള്‍ ഓണാക്കി ഉപയോഗിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊള്ളസംഘം സാഹിബ്ഗഞ്ച് ജില്ലയിലൂടെ പലയിടത്തേക്കും സഞ്ചരിക്കുന്നതായി വ്യക്തമായി. സാഹിബ്ഗഞ്ച് പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരന്മാര്‍ ഇവരുടെ സങ്കേതം വരെ കണ്ടെത്തിയെങ്കിലും പോലീസിന്റെ നിയന്ത്രണത്തിലുളള സ്ഥലത്തേക്ക് ഇവര്‍ എത്തുന്നതുവരെ കാത്തിരിക്കാനാണ് ജാര്‍ഖണ്ഡ് പോലീസിന്റെ തീരുമാനം.
ജൂവലറികളും ബാങ്കുകളും കൊള്ളയടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയവരാണ് ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ഗ്രാമത്തിലുളളവര്‍. ഇവര്‍ക്ക് മാസശമ്പളമാണ്. ഗ്രാമം മുഴുവന്‍ മോഷണം തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഗംഗയിലെ ദ്വീപുകളാണ് താവളം. ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് അധിക ദൂരമല്ലാത്തതിനാല്‍ അവിടെ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇവടേക്ക് വരുന്നവരും കുറവല്ല. നേരത്തെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലും കര്‍ണാടകയിലെ മാണ്ഡ്യയിലും പത്തനംതിട്ടയിലെ മല്ലപ്പള്ളിയിലും ഇവിടെ നിന്നുള്ള സംഘം കൊള്ള നടത്തിയിരുന്നു. കവര്‍ച്ച നടത്തി കിട്ടുന്ന സാധനങ്ങള്‍ സംഘത്തിന്റെ മുതലാളിമാര്‍ക്ക് എത്തിക്കുകയാണ് അംഗങ്ങളുടെ ജോലി. മിക്കവര്‍ക്കും കനത്ത മാസ ശമ്പളമാണ് ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവരെന്ന വ്യാജേനയാണ് കേരളത്തില്‍ കവര്‍ച്ചക്കാര്‍ ലക്ഷ്യം നേടുന്നത്. തിരുപ്പൂര്‍ ജൂവലറിയില്‍ നിന്ന് 38 കിലോഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ശ്രീനിധി ജൂവലറിയില്‍ ജൂണ്‍ ആറിന് 20 കിലോ ഗ്രാം ആഭരണങ്ങളാണ് മോഷ്ടിച്ചത്. മല്ലപ്പള്ളിയില്‍ രണ്ടര കിലോഗ്രാം സ്വര്‍ണമടക്കം ഒരു കോടിയോളം രൂപയുടെ വന്‍കവര്‍ച്ചയാണ് നടത്തിയത്. ചെന്നൈ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 1.60കോടിയാണ് കവര്‍ന്നത്.
കൊള്ള സംഘം വലയത്തിലുണ്ടെങ്കിലും പിടികൂടുന്നതില്‍ അവിടത്തെ പോലീസിന്റെ സഹായം വേണമെന്ന് സിറ്റി പോലീസ് വ്യക്തമാക്കി. പ്രതികളെ താവളത്തിന് പുറത്തെത്തിച്ച് സായുധ ഓപ്പറേഷനിലൂടെ കീഴ്‌പ്പെടുത്തി കേരളത്തിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം.
പ്രതികളെ കൊണ്ടു വരാന്‍ ടെമ്പോട്രാവലറുമായാണ് തമ്പാനൂര്‍ സിഐയും സംഘവും പോയിട്ടുള്ളതെങ്കിലും റോഡ് മാര്‍ഗം പ്രതികളെ എത്തിക്കാനും പ്രയാസമാവും. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയാണിതെന്നതാണ് കാരണം. പ്രതികളെ കൊണ്ടു വരാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും പരിഗണനയിലുണ്ടെന്ന് സിറ്റി പോലീസ് അധികൃതര്‍ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends