Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്ധ്രപ്രദേശില്‍ രക്തചന്ദനക്കടത്തുകാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്; തമിഴ്‌നാട്ടിലും ആന്ധ്രയിലും പ്രതിഷേധം ശക്തം

12 APRIL 2015 01:34 PM IST
മലയാളി വാര്‍ത്ത.

ആന്ധ്രപ്രദേശില്‍ രക്തചന്ദനക്കടത്തുകാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പാവപ്പെട്ട തൊഴിലാളികള്‍ക്കുനേരെ പൊലീസ് വെടിവച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 20 തൊഴിലാഴികളെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ തമിഴ്‌നാട്ടിലും ആന്ധ്രയിലും പ്രതിഷേധം ശത്കമാവുകയാണ്.
തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും രക്തചന്ദനം കടത്തുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി നടത്തിയ ആസൂത്രിത നാടകമായിരുന്നു വെടിവെപ്പെന്നാണ് കരുതുന്നത്.
ഏപ്രില്‍ ഏഴിനാണ് ശേഷാചലത്ത് 20 തൊഴിലാളികളെ രക്ത ചന്ദനകള്ളകടത്തുകാരെന്ന് മുദ്രകുത്തി പൊലീസ് വകവരുത്തിയത്. രക്തചന്ദനം കടത്തുന്നവരെ നേരിടാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക ദൗത്യസേനയുചേതാണ് നടപടി. കല്ലും അരിവാളുമുപയോഗിച്ച് ആക്രമിച്ചപ്പോഴാണ് തിരിച്ച് വെടിവച്ചതെന്ന പൊലീസ് ഭാഷ്യം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്. വെടിവെക്കാനുള്ള നിര്‍ദ്ദേശം തേടി ദൗത്യസേനാ തലവന്‍ എം.കന്ത റാവു ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.
വെടിവെപ്പ് നടന്നാലും തന്റെ കൂട്ടത്തിലുള്ള ദൗത്യ സേനാംഗങ്ങളുടെ പേരില്‍ കേസ്സോ അന്വേഷണമോ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കണമെന്നും കന്ത റാവു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സഹായമഭ്യര്‍ഥിച്ച് കന്തറാവു തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഡിജിപിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
രക്തചന്ദനമുള്‍പ്പെടെയുള്ള വിശിഷ്ട മരങ്ങളുള്ള കാടിനെ സംരക്ഷിക്കാനുള്ള ദൗത്യമാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും അതു താന്‍ ഇനിയും തുടരുമെന്നും കന്ത റാവു പറയുന്നു. തമിഴ്‌നാട്ടില്‍നിന്ന് കടന്നുകയറി രക്തചന്ദനം മോഷ്ടിക്കുന്നവരെ പിടികൂടാന്‍ ഇക്കൊല്ലം ജനുവരിയിലാണ് കന്തറാവുവിന്റെ നേതൃത്വത്തില്‍ ദൗത്യ സേനയെ നിയോഗിച്ചത്.
എന്നാല്‍, രക്ത ചന്ദനക്കടത്തുകാരെയല്ല, പാവപ്പെട്ട മരംവെട്ടുകാരെയാണ് വധിച്ചതെന്നത് ദൗത്യസേനയെ പ്രതിക്കൂട്ടിലാക്കുന്നു. ദൗത്യസേന പ്രവര്‍ത്തിക്കുന്നത് വനംവകുപ്പിനു കീഴിലാണെന്നും വനനിയമത്തില്‍ ഇടപെടാന്‍ പൊലീസിന് കാര്യമായ അധികാരമില്ലെന്നും വാദിച്ച് തടിയൂരുകയാണ് ആന്ധ്ര ഡിജിപി ജെ.വി. റാമുഡു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends