Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ തിരികെ വരുകയായിരുന്ന ഡോക്ടര്‍ ദമ്പതികളും മകനും ലോറിയിടിച്ചു മരിച്ചു

13 APRIL 2015 07:47 AM IST
മലയാളി വാര്‍ത്ത.

ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു കാറില്‍ മടങ്ങുകയായിരുന്ന ഡോക്ടര്‍ ദമ്പതികളും മകനും അപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ചെമ്മട്ടം വയലിലെ ഡോ. പി.എം. ആശ (40) ഭര്‍ത്താവ് പത്തനംതിട്ട റാന്നി സ്വദേശിയും ഇടുക്കി ഡിഎംഒ ഓഫീസിലെ ആര്‍സിഎച്ച് ഓഫീസറുമായ ഡോ. സന്തോഷ് (48), മൂത്ത മകന്‍ ഹരികൃഷ്ണന്‍ (15) എന്നിവരാണു മരിച്ചത്. ഇളയ മകന്‍ അശ്വിനെ പരിക്കുകളോടെ ചിറ്റൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ആന്ധ്രപ്രദേശിലെ പൂത്തല്‍പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിറ്റൂരില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ഡോ. സന്തോഷും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ചിറ്റൂര്‍ ഗവ.ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇന്നലെ രാത്രിയില്‍ നാട്ടിലെത്തിച്ചു. 
സന്തോഷിന്റെ റാന്നിയിലെ വീട്ടില്‍നിന്നു ശനിയാഴ്ച രാത്രിയാണു സംഘം തിരുപ്പതിയിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ടത്. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച ഹരികൃഷ്ണന്‍. അശ്വിന്‍ ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. കാസര്‍ഗോഡ് ജില്ലയിലെ കമ്പല്ലൂര്‍ കോട്ടയില്‍ കുടുംബത്തിലെ വിജയന്‍ നമ്പ്യാര്‍-രാജശ്വരി ദമ്പതികളുടെ മകളാണ് ഡോ. ആശ. സഹോദരന്‍: ധനേഷ് (ബംഗളൂര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി). 
പത്തു വര്‍ഷത്തിലേറെയായി കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ.ആശ. കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. സന്തോഷ്. രണ്ടു വര്‍ഷം മുമ്പാണ് ഇടുക്കിയില്‍ ആര്‍സിഎച്ച് ഓഫീസറായി സ്ഥലം മാറി പോയത്. ആരോഗ്യവകുപ്പ് ഇടുക്കി മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിന്റെ ചുമതലയും ഡോ.സന്തോഷിനായിരുന്നു. റാന്നി കൊറ്റനാട് മുക്കുഴി മാങ്കല്‍ തടത്തില്‍ റിട്ടയേഡ് അധ്യാപകന്‍ പരേതനായ ത്രിവിക്രമന്‍ നായരുടെയും റിട്ടയേഡ് എഇഒ സുകുമാരിയമ്മയുടെയും മകനാണ്.

ഡോ. ആശയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ തിരുപ്പതിയിലുണ്ടായിരുന്നു. മകളെയും കുടുംബത്തെയും കാണാതായപ്പോള്‍ അന്വേഷിച്ചിറങ്ങിയ ഇവരാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends