Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സരിതയുടെ പരാതി പോലീസ് മുക്കി, അന്വേഷിക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം, ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത

13 APRIL 2015 11:54 AM IST
മലയാളി വാര്‍ത്ത.

ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിനെതിരെ സരിത എസ്. നായര്‍ നല്‍കിയ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സൂചന. തന്റെ നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപിലൂടെ പുറത്തുവിട്ടതിന് പിന്നില്‍ എ.ഡി.ജി.പി കെ.പത്മകുമാറിനെതിരെ കഴിഞ്ഞ നവംബറിലാണ് സരിത ഡി.ജി.പിക്ക് പരാതി നല്‍കിയത്. അദ്ദേഹം അത് കമ്യൂണിറ്റി പൊലീസിങ്ങിന്റെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി കൃഷ്ണമൂര്‍ത്തിക്ക് കൈമാറിയരുന്നു. കഴമ്പുണ്ടെങ്കില്‍ പിറ്റേദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ഇല്ലെങ്കില്‍ പരാതി തള്ളുകയോ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഫെബ്രുവരി അവസാനം സര്‍വിസില്‍ നിന്ന് പിരിയുന്നതുവരെ അദ്ദേഹം പ്രാഥമിക അന്വേഷണം പോലും പൂര്‍ത്തിയാക്കിയില്ല. പരാതി െ്രെകംബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന് കൈമാറുകയും ചെയ്തു. ഇതിന് ശേഷം ഒന്നര മാസം പിന്നിട്ടുവെങ്കിലും ആരുടെയും മൊഴിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നതടക്കം ലൈംഗികചുവയുള്ള ആരോപണങ്ങളാണ് സരിത പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പരാതി തള്ളി എ.ഡി.ജി.പിയെ സംശയത്തിന്റെ നിഴലില്‍ നിന്ന് അകറ്റുകയോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെങ്കില്‍ പൊലീസും സര്‍ക്കാറും ഗുരുതര നിയമക്കുരുക്കില്‍പെടുമെന്ന മുന്നറിയിപ്പ് നിയമവിദഗ്ധര്‍ നല്‍കിയ സാഹതര്യത്തിലാണ് അന്വേഷിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ മന്ത്രിമാര്‍ക്കെതിരെ പോലും അടിയന്തര നടപടിയെടുക്കുന്ന പൊലീസ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചിരിക്കുന്നതില്‍ ഭരണകക്ഷിയിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ അതൃപ്തരാണ്. പൊലീസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആഭ്യന്തരമന്ത്രിയെപ്പോലും ചില ഉദ്യോഗസ്ഥര്‍ മറികടക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സരിത തന്നെ ഇക്കാര്യം തുറന്നടിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതോടെ കേസ് എടുക്കാനും എടുക്കാതിരിക്കാനും വയ്യാത്ത സ്ഥിതിയിലാണ് പൊലീസ്. കൃത്യമായ ആരോപണങ്ങളോടെ ഒരു സ്ത്രീ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പ്രഥമവിവര റിപ്പോര്‍ട്ട് പോലും നല്‍കാത്തത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പരാതി നല്‍കിയ സ്ത്രീയുടെ സ്വഭാവമോ ചരിത്രമോ ഇതില്‍ ഘടകമാകുന്നില്ല.
മനപൂര്‍വം കേസില്‍ കുടുക്കി മുതലെടുക്കാനുള്ള ശ്രമമാണോ പരാതിക്കാരി നടത്തുന്നത് എന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിയമം. സ്ത്രീകള്‍ക്കെതിരായ അക്രമം സംബന്ധിച്ച് ഐ.പി.സി. 354, 498(എ) വകുപ്പുകള്‍ പ്രകാരം പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പ്രാഥമിക അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്. ഇക്കാര്യങ്ങളൊന്നും എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ പൊലീസ് പാലിച്ചിട്ടില്ല. ഇതിനെതിരെ സോളാര്‍ കമീഷനില്‍ പരാതി എത്തിയത് പൊലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (11 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (20 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (25 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends