Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടി പദവികളില്‍ നിന്നും ജോര്‍ജ്ജിനെ നീക്കാന്‍ തീരുമാനം

13 APRIL 2015 04:31 PM IST
മലയാളി വാര്‍ത്ത.

ജോര്‍ജ്ജിനെ പൂര്‍ണമായും പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കി. പ്രാഥമികാംഗത്വം മാത്രം നിലനിര്‍ത്തി പാര്‍ട്ടിയിലെ മറ്റെല്ലാ പദവികളില്‍ നിന്നും പി സി ജോര്‍ജ്ജിനെ നീക്കാന്‍ തീരുമാനമായി. വെള്ളിയാഴ്ച ചേരുന്ന കേരളാകോണ്‍ഗ്രസ് എം ഉന്നതാധികാരസമിതിയില്‍! തീരുമാനം പ്രഖ്യാപിക്കും. ഇതിനിടെ വൈസ് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചു.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെങ്കിലും കേരളാകോണ്‍ഗ്രസ് എമ്മിന്റെ വൈസ്‌ചെയര്‍മാനും, ഉന്നതാധികാരസമിതിയംഗവുമാണ് പി സി ജോര്‍ജ്ജ്. കേരളാകോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചതിന് പിന്നില്‍ ജോര്‍ജ്ജിന്റെ പങ്കു കൂടി വ്യക്തമായ സാഹചര്യത്തിലാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും, പാര്‍ട്ടിയുടെ ഉന്നതാധികാരസമിതിയില്‍ നിന്നും ജോര്‍ജ്ജിനെ നീക്കാന്‍ തീരുമാനമായത്. കെ എം മാണിയും, പി ജെ ജോസഫും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച തീരുമാനത്തില്‍ എത്തി.
പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ഉന്നതാധികരസമിതിയില്‍ തുടരനാകുമെന്ന സാങ്കേതികത്വം ജോര്‍ജ്ജിന്റെ കാര്യത്തില്‍ ബാധകമാകാത്ത വിധമായിരിക്കും തീരുമാനമെന്ന് കേരളാകോണ്‍ഗ്രസ് എം വൃത്തങ്ങള്‍ സൂചിപ്പിച്ചു.പ്രാഥമികാംഗത്വത്തില്‍ നിലനിര്‍ത്തുന്ന ജോര്‍ജ്ജിനെ എന്തൊക്കെ പ്രകോപനമുണ്ടാക്കിയാലും പാര്‍ട്ടിക്ക് പുറത്താക്കാതെ അപ്രസക്തനാക്കാനാണ് കെ എം മാണിയുടെ തീരുമാനം. ഇതിനിടെ ജോര്‍ജ്ജിനെ മാറ്റുന്നതോടെ ഒഴിവു വരുന്ന വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് ജോസഫ് വിഭാഗം അവകാശംഉന്നയിച്ചു കഴിഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി രാജു തുടങ്ങിയവര്‍ പരിഗണനാപട്ടികയിലുണ്ടെന്നറിയുന്നു. എന്നാല്‍ തര്‍ക്കം മുറുകിയാല്‍ ഒന്നിലധികം വൈസ്‌ചെയര്‍മാന്‍ സ്ഥാനം കൊണ്ടുവരാനും പദ്ധതിയുണ്ട്. ജോസ് കെ മാണിയും വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തിനായി പിടിമുറുക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും വ്യാഴാഴ്ചത്തെ ഉന്നതാധികാരസമിതി യോഗത്തോടെ ചിത്രം വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (58 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends