Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഎസിന്റെ കത്ത് മുന്‍നിര്‍ത്തി ഗൂഢാലോചനയ്ക്ക് നീക്കം ; പിറകില്‍ നിന്ന് കരുക്കള്‍ നീക്കുന്നതാര് ?

13 APRIL 2015 06:39 PM IST
മലയാളി വാര്‍ത്ത.

പി,സി.ജോര്‍ജ് ബാര്‍ക്കോഴ കേസില്‍ നല്‍കിയ കത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെ മുന്നില്‍ നിര്‍ത്തി ഗൂഢാലോചനയ്ക്ക് നീക്കം.
അച്യുതാനന്ദന്‍ ദൂതന്‍ മാര്‍ഗം കത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം അവധിയായതിനാല്‍ പ്രസ്തുത കത്ത് ഇന്ന് വിജിലന്‍സ് മേധാവി പരിഗണിക്കും. സ്വാഭാവികമായും കത്തിന്‍മേല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രിയും വിജിലന്‍സ് ഡയറക്ടറും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിന്റെ കത്ത് തള്ളികളയാനാവില്ലെന്ന സാഹചര്യമാണുള്ളതെന്ന് വിജലന്‍സുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
അതേ സമയം ഇത്തരമൊരു കത്ത് വിഎസ് നല്‍കാനുണ്ടായ സാഹചര്യത്തിനു പിന്നില്‍ പി.സി ജോര്‍ജാണെന്ന് പറയപ്പെടുന്നു കേരള കോണ്‍ഗ്രസ് നേതാവായി പ്രവര്‍ത്തിച്ച സമയത്തും പി.സി. ജോര്‍ജിന് വിഎസ് അച്യുതാനന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന കാലത്ത് പിണറായിക്കെതിരെയുള്ള ഗൂഢനീക്കങ്ങളില്‍ അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നത് പി.സി ജോര്‍ജിനെയാണ്.
കോടിയേരിയുമായി ജോര്‍ജിന് ബന്ധമുണ്ടെങ്കിലും അച്യുതാനന്ദനുമായുള്ള അടുപ്പം ജോര്‍ജിന് വിലങ്ങുതടിയാവും. ഒരു കാരണവശാലും ജോര്‍ജിനെ എല്‍ഡിഎഫില്‍ അടുപ്പിക്കേണ്ടതില്ലെന്നാണ് പിണറായി വിജയന്റെ തീരുമാനം. അച്യുതാനന്ദന്റെ പുതിയ കത്തിന് പിന്നില്‍ ജോര്‍ജ് ഉണ്ടെന്നാണ് സിപിഎം കരുതുന്നത്.
രമേശ് ചെന്നിത്തല, ശിവകുമാര്‍ ബാബു എന്നിവര്‍ക്കെതിരെ ആരോപണമുണ്ടായപ്പോഴും അച്യുതാനന്ദന്‍ വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് പരിഗണിക്കാനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഇത് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തിനും കാരണമായി. ഐ ഗ്രൂപ്പിന്റെ തീരുമാന പ്രകാരമമാണ് കെ എം മാണിക്കെതിരെ അന്വേഷണം നടന്നത്. പി.സി. ജോര്‍ജിന് ഐ ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ട്. ഇതു തന്നെയാണ് ഗൂഢാലോചനയ്ക്ക് വഴി തുറന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (58 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends