Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സുരേഷ് ഗോപിയെ തടയേണ്ട കാര്യമില്ല അതിനു മുമ്പേ പിന്‍മാറി... തന്റെ പ്രസ്താവന വളച്ചൊടിച്ചവര്‍ക്കെതിരെ എം സ്വരാജ്

13 APRIL 2015 10:09 PM IST
മലയാളി വാര്‍ത്ത.

സുരേഷ് ഗോപിയെ ഡിവൈഎഫ്‌ഐക്കാര്‍ തടയും എന്ന തരത്തിലുള്ള സുരാജിന്റെ പ്രസ്താവനകള്‍ ഏറെ വിവാദം സൃഷ്ടിച്ചു. ഇതോടെയാണ് തന്റെ പ്രസ്താവന വളച്ചൊടിച്ചവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് വിശദീകരണം നല്‍കിയത്.
അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നവരോട്...
നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകളെ അങ്ങേയറ്റം പ്രതിലോമകരമായും അസംബന്ധ പ്രചരണത്തിനായും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് തീര്‍ത്തും വേദനാജനകമാണ്.
ഡി.വൈ.എഫ്.ഐ. സുരേഷ് ഗോപിയെ തടയുമെന്നനിലയ്ക്കുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി ഡി.വൈ.എഫ്.ഐ. യെ ആക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ശ്രീ സുരേഷ് ഗോപി നടത്തിയതായും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ആരാധകരാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും അതിനോട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന നാട്യത്തിലുള്ള മറുപടികളും അങ്ങേയറ്റം അപഹാസ്യവും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ളതുമാണ്.
അന്തസ്സുറ്റ ആശയ സമരങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും ഇടമായി മാറേണ്ട നവമാധ്യമങ്ങളെ മലീമസമാക്കാനാണ് ചിലര്‍ക്കു താല്പര്യം. ഇത് തീര്‍ത്തും അപലപനീയമാണ്.
ഡി.വൈ.എഫ്.ഐ. യും സുരേഷ് ഗോപിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഈ വിഷയത്തിലില്ല. അഴിമതിവിരുദ്ധ യുവജനമാര്‍ച്ചിന്റെ പാലായിലെ സമാപനയോഗത്തിലാണ് ഈ വിഷയം ഞാന്‍ പരാമര്‍ശിച്ചത്. മാണിയെപ്പോലെ ഒരു അഴിമതി വീരനോടൊപ്പം സുരേഷ് ഗോപിയെപ്പോലെ ആദരണീയനായ ഒരു നടന്‍ വേദി പങ്കിടുന്നത് അഴിമതിയ്ക്കുള്ള പിന്‍തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നും അതിനാല്‍ അത്തരം ഒരു സാഹചര്യം ഒഴിവാക്കണമെന്നുമാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
പാലായിലെ പ്രസംഗത്തിലും പത്തനംത്തിട്ടയിലെ വാര്‍ത്താസമ്മേളനത്തിലും അഴിമതി വീരനായ കെ.എം.മാണിയോടൊപ്പമുള്ള പാലായിലെ പൊതു പരിപാടിയില്‍നിന്ന് പിന്‍മാറണമെന്ന് സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അഴിമതിക്കാര്‍ക്ക് പിന്‍തുണകൊടുക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നവിധം സാഹിത്യസാംസ്‌ക്കാരികചലച്ചിത്രരംഗങ്ങളിലെ ആദരണീയ വ്യക്തിത്വങ്ങള്‍ അഴിമതിക്കാരുമായി വേദി പങ്കിടരുത് എന്ന ആശയമാണ് ഡി.വൈ.എഫ്.ഐ. മുന്നോട്ട് വച്ചത്.
ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ശ്രീ സുരേഷ് ഗോപിയുമായി ഈ വിഷയം സംസാരിച്ചിരുന്നു. പ്രസ്തുത പരിപാടി വളരെ മുമ്പ് നിശ്ചയിക്കപ്പെട്ടതാണെന്നും എന്നാല്‍ ബജറ്റ് സെഷനില്‍ സഭയിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ഇനി പാലായിലെ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച വിവരം ഡി.വൈ.എഫ്.ഐ.യെ അറിയിക്കുകയുമുണ്ടായി. ഇതാണ് യഥാര്‍ത്ഥത്തിലുണ്ടായത്. കെ.എം. മാണിയോടൊപ്പം സുരേഷ് ഗോപി വേദി പങ്കിടരുതെന്ന ഡി.വൈ.എഫ്.ഐ.യുടെ ആവശ്യം ഉയരുന്നതിനുമുമ്പുതന്നെ വ്യക്തിപരമായി അദ്ദേഹം അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നുവെന്നത് ഏറെ ആഹ്ലാദകരമാണ്. മാതൃകാപരമായ നിലപാടാണ് ഈ കാര്യത്തില്‍ സുരേഷ് ഗോപി കൈക്കൊണ്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് ദുഷ്ടലക്ഷ്യങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ വാളെടുത്തിറങ്ങുന്നവര്‍ ഡി.വൈ.എഫ്.ഐ.യോടോ സുരേഷ് ഗോപിയോടോ വസ്തുതകള്‍ അന്വേഷി ക്കേണ്ടതായിരുന്നു. ഡി.വൈ.എഫ്.ഐ.യ്ക്ക് എതിരായി ശ്രീ സുരേഷ് ഗോപിയോ സുരേഷ് ഗോപിക്കെതിരായി ഡി.വൈ.എഫ്.ഐ.യോ മോശമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലയെന്നിരിക്കെ മറിച്ച് കഥകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ ഇനിയെങ്കിലും അത് അവസാനിപ്പിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (11 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (20 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (25 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends