Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വിഷു ആഘോഷിക്കാനുള്ള തിരക്കില്‍ മലയാളികള്‍, പച്ചക്കറി വില കുത്തനെ ഉയര്‍ന്നത് സാധാരണക്കാര്‍ക്ക് തലവേദന

14 APRIL 2015 12:54 PM IST
മലയാളി വാര്‍ത്ത.

എല്ലാവരും വിഷു ആഘോഷിക്കാനുള്ള തിരക്കിലാണിപ്പോള്‍. പ്രധാനമായി പച്ചക്കറി വാങ്ങാനും ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന്റെയും നെട്ടോട്ടം. മലയാളികള്‍ ആവേശത്തില്‍ പച്ചക്കറി കടകളില്‍ പോകുമെങ്കിലും വില കേള്‍ക്കുമ്പോള്‍ കണ്ണും തള്ളിയിരിക്കും. ഈ വിഷുവെങ്കിലും ആഘോഷിക്കാമെന്ന് സന്തോഷിച്ചിരിക്കുമ്പോഴായിരിക്കും പച്ചക്കറികളുടെ കുത്തനെയുള്ള വിലക്കയറ്റം.

പച്ചക്കറിക്കും അവശ്യസാധനങ്ങള്‍ക്കും റോക്കറ്റ് വേഗത്തില്‍ വില വര്‍ദ്ധിക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പൊതുവിപണിയെങ്കിലും പച്ചക്കറി വില കുറയുന്നതില്‍ യാതൊരു രക്ഷയുമില്ല.കച്ചവടക്കാര്‍ അവര്‍ക്ക് തോന്നിയ വിലയും ഈടാക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ കലക്ടര്‍ അധ്യക്ഷനായ സമിതി നിലവിലുണ്ട്. എന്നിട്ടും യാതൊരു വില കുറവുമില്ല.
വില വര്‍ദ്ധിക്കുന്നത് കണ്ടില്ലെന്ന മട്ടിലാണ് ജില്ലാ ഭരണകൂടം. കച്ചവടക്കാര്‍ വില തോന്നിയ പോലെ ഇടട്ടെയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും പ്രതികരണം. വിഷു ആഘോഷിച്ച് തീരുന്നതോടെ സധാരണക്കാരുടെ പോക്കറ്റ്് കാലിയാകുമെന്നതാണ് യഥാര്‍ത്ഥ അവസ്ഥ.സര്‍ക്കാറിന് കീഴിലുള്ള സപൈ്‌ളകോ അടക്കമുള്ള സ്ഥാപനങ്ങളും ജനങ്ങളെ മുതലെടുക്കുകയാണ് ചെയ്യുന്നത്. പച്ചപ്പയറിനാണ് വിപണിയില്‍ ഏറ്റവും അധികം വില. 40 രൂപയില്‍ താഴെയായിരുന്ന പയറിന് 100 രൂപക്ക് മേല്‍ ഉയര്‍ന്നു.
ഇനിയും പയര്‍ വില കൂടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 30 രൂപയുണ്ടായിരുന്ന ബീന്‍സിന് തിങ്കളാഴ്ച 80 രൂപയായി. 10 രൂപക്ക് ലഭിച്ച വെള്ളരി വില 25ല്‍ എത്തി. കാരറ്റ്, ബീറ്റ്‌റൂട്ട്, വഴുതന, പച്ചമുളക്, വെണ്ട, ഇഞ്ചി, പച്ചക്കായ തുടങ്ങി എല്ലാ ഇനങ്ങള്‍ക്കും വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ചില സ്വകാര്യ സംരംഭകര്‍ സഹകരണ ബാങ്കുകളുടെ സഹായത്തോടെ പച്ചക്കറിച്ചന്ത തുടരുന്നുണ്ടെങ്കിലും അവിടെയും വിലക്കുറവില്ല.

ന്യായവിലയില്‍ സാധനങ്ങള്‍ നല്‍കേണ്ട സപൈ്‌ളകോ സ്‌റ്റോറുകളിലും ഔട്ട്‌ലെറ്റുകളിലും സ്വകാര്യ വിപണിയേക്കാളും വില. റേഷന്‍ കടകളിലൂടെ വിതരണംചെയ്യുന്ന അരി വെട്ടിക്കുറച്ചു. ഈസ്റ്റര്‍വിഷു പഞ്ചസാര വിതരണം പരിമിതപ്പെടുത്തി. 13 ഇനങ്ങളാണ് മാവേലി സ്‌റ്റോറുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും മുമ്പ് വിതരണംചെയ്തിരുന്നത്.
ഇപ്പോള്‍ അത് രണ്ടും മൂന്നുമൊക്കെയായി കുറച്ചു. അരി, പഞ്ചസാര, മുളക്, മല്ലി, പരിപ്പ്, ചെറുപയര്‍, കടല, പച്ചരി, കടുക്, ജീരകം, ഉലുവ, ഉഴുന്ന്, മമ്പയര്‍ എന്നിവയായിരുന്നു സബ്‌സിഡി സാധനങ്ങള്‍. പിന്നീട് കടുക്, ജീരകം, ഉലുവ എന്നിവ ഒഴിവാക്കി മറ്റുള്ളവ നിലനിര്‍ത്തിയെങ്കിലും ഇവയൊന്നും പൂര്‍ണമായും സ്‌റ്റോക്ക് ഉണ്ടാവാറില്ല. ഉള്ളവതന്നെ നിലവാരത്തില്‍ ഏറെ പുറകിലുമാണ്.

ഗുണനിലവാരമുള്ള പഞ്ചസാര സ്വകാര്യ വിപണിയില്‍ 27 രൂപക്ക് ലഭിക്കുമ്പോള്‍ സ്‌റ്റോറുകള്‍ വഴി സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പഞ്ചസാരക്ക് 26 രൂപ 50 പൈസയും നോണ്‍ സബ്‌സിഡി പഞ്ചസാരക്ക് 28 രൂപ 50 പൈസയുമാണ് വില. പരിപ്പ് കിലോക്ക് 101 രൂപയാണ് സ്‌റ്റോറില്‍. വിപണിയില്‍ ഇത് 90 രൂപക്ക് ലഭിക്കും. ചെറുപയറിന് സബ്‌സിഡിയില്ലാതെ 94 രൂപയാണ് വില. പുറത്ത് ഇതേവിലക്ക് മികച്ച ചെറുപയര്‍ ലഭിക്കും. ചെറുപയര്‍ പരിപ്പ് 110120 രൂപക്ക് ലഭിക്കുമ്പോള്‍ മാവേലിയില്‍ 124 രൂപ നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (10 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (19 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (24 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends