Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഘടകകക്ഷികള്‍ക്കു മേല്‍ സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണം; പി പി തങ്കച്ചന്റെ പ്രസ്താവന വിവാദത്തില്‍

14 APRIL 2015 07:25 PM IST
മലയാളി വാര്‍ത്ത.

യുഡിഎഫിലെ ഘടകകക്ഷികളുടെ മേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. റിപ്പോര്‍ട്ടര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് തങ്കച്ചന്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
അഞ്ച് എംഎല്‍എമാരെ തങ്ങളോടു ചേര്‍ത്ത് യുഡിഎഫിനെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചെന്നും അതുകൊണ്ട് ഘടകകക്ഷികള്‍ക്കുമേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്നുമാണ് തങ്കച്ചന്‍ വെളിപ്പെടുത്തിയത്. അതേസമയം, ഘടകകക്ഷികളെ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി മുന്നണിയിലെ സുഹൃത്തുക്കളെ വിശ്വാസമില്ലാത്തതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
യുഡിഎഫ് വിട്ട് ഒരു ഘടകകക്ഷിയും പോകില്ല. പരനാറി എന്ന് വിളിച്ച പിണറായി വിജയന്റെ അടുത്തേക്ക് അന്തസുള്ളവര്‍ പോകുമോ. എല്‍ഡിഎഫ് ആര്‍എസ്പി ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ എന്നറിയില്ല. ജെഡിയു യുഡിഎഫ് വിട്ടു പോകില്ല. ഈ സര്‍ക്കാരിന്റെ കാലാവധി തീരുംവരെ അവരുണ്ടാകുമെന്നും തങ്കച്ചന്‍ പറഞ്ഞു. കെ എം മാണിക്ക് സിപിഐഎം മുഖ്യമന്ത്രിപദം പോലും വാഗ്ദാനം ചെയ്തിരുന്നതായും ഈ കാര്യങ്ങെളാന്നും അവര്‍ നിഷേധിച്ചിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
അതേസമയം തങ്കച്ചന്റെ വെളിപ്പെടുത്തലിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഘടകകക്ഷികളെ ഗവണ്‍മെന്റിന് വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്തരം നടപടികളെന്ന് വിഎസ് കുറ്റപ്പെടുത്ത.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ കുറിച്ച് അറിയാന്‍ ഘടക കക്ഷികളടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. അത് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കടമയാണ്. സ്‌പെഷല്‍ ബ്രാഞ്ച് രൂപീകരിച്ചിട്ടുള്ളതും അതിനു വേണ്ടിയാണ്. സര്‍ക്കാരിനെതിരായ അട്ടിമറി നീക്കങ്ങള്‍ അറിയാന്‍ ഇത്തരം പരിശോധനകള്‍ സ്വാഭാവികമായും സഹായിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (44 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends