Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പയ്യന്നൂരില്‍ ബിജെപി നേതാവിന്റെ കടയ്ക്കു തീവച്ചു, തീപിടിത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി

16 APRIL 2015 12:42 PM IST
മലയാളി വാര്‍ത്ത.

പയ്യന്നൂര്‍ കണ്ടോത്തെ ബിജെപി നേതാവിന്റെ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്കു തീവച്ചു. ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ട്രഷറര്‍ കോത്തായിമുക്കിലെ കെ.പി.വൈദ്യനാഥന്റെ കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിനു മുന്നിലുള്ള വിഎല്‍കെ ഓട്ടോ പാര്‍ട്‌സ് കടയ്ക്കുണു തീവച്ചത്. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കടയുടെ മുന്നിലേയും പിന്നിലേയും പൂട്ടുതകര്‍ത്ത അക്രമികള്‍ കടയിലുണ്ടായിരുന്ന ഓയില്‍ ഒഴിച്ചാണു തീവെച്ചതെന്നു കരുതുന്നു. വൈദ്യനാഥന്റെ മകന്‍ ശ്യാമാണു കട നടത്തുന്നത്. 

അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിരുന്ന കട ഏതാനും ദിവസം മുമ്പാണു വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. തീവയ്പില്‍ ഓയില്‍ കാനുകള്‍ പൊട്ടിച്ചിതറിതോടെ തീ ആളിപ്പടരുകയായിരുന്നു. ഒന്നര ലക്ഷം രൂപയുടെ ഓയില്‍ കടയിലുണ്ടായിരുന്നു. വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സെത്തി തീയണച്ചപ്പോഴേക്കും കടയിലെ സാധനങ്ങളെല്ലാം കത്തിനശിച്ചിരുന്നു. തീപിടിത്തത്തില്‍ ആകെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ 2013 ഡിസംബര്‍ ഒന്നിനു പെരുമ്പയില്‍വച്ചുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ശ്യാമിന്റെ ശിവം ടൂറിസ്റ്റ് ബസ് അടിച്ചുതകര്‍ത്തിരുന്നു. കണ്ണൂരില്‍ നടന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന പരിപാടിക്കായി ബിജെപി പ്രവര്‍ത്തകരെ കൊണ്ടുപോവുകയായിരുന്ന ബസ് തകര്‍ക്കപ്പെട്ട അക്രമത്തിലാണ് ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ കാര്യവാഹകായ വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (45 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends