Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ച ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്

16 APRIL 2015 12:43 PM IST
മലയാളി വാര്‍ത്ത.

എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ച ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഒരു ദിവസത്തേക്കാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചാനലിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.
2012 ഓഗസ്റ്റ് 27ന് രാത്രി 10 മണിക്കാണ് എ സര്‍ട്ടിഫിക്കേറ്റുള്ള \'ഹായ് ഹരിതേ\' എന്ന സിനിമ ചാനല്‍ സംപ്രേഷണം ചെയ്തത്. സാങ്കേതിക തകരാര്‍ കാരണം സംപ്രേഷണം നിര്‍ത്തിവെക്കുന്നുവെന്നായിരുന്നു ചാനല്‍ നല്‍കിയ വിശദീകരണം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിയരോധനമുള്ളതിനാല്‍ സംപ്രേഷണം നിര്‍ത്തിയെന്ന് ചാനല്‍ സേവന ദാതാക്കളുടെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) (എന്‍), പൊതുപ്രദര്‍ശനം അനുവദിനം വിലക്കിയുള്ള റൂള്‍ 6(1)(ഒ) എന്നിവയുടെ ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് ചാനല്‍ സംപ്രേഷണം വിലക്കി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
കെപിസിസി അധ്യക്ഷനാണ് കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിന്റെ പ്രസിഡന്റ്. കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സനാണ് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍. കെ പി മോഹനനാണ് ചാനല്‍ സിഇഒയും എഡിറ്ററും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (44 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends