Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സമ്പന്നക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കല്‍ തീരുമാനവുമായി മോഡി മുന്നോട്ട്; എതിര്‍പ്പുമായി ശിവസേനയും ഐക്യവേദിയും

16 APRIL 2015 01:38 PM IST
മലയാളി വാര്‍ത്ത.

സമ്പന്നക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കല്‍ തീരുമാനത്തില്‍ ഉറച്ച് മോഡി മുന്നോട്ട്. മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ബിജെപി യുടെ പച്ചക്കൊടി. സ്വര്‍ണശേഖരം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനാണു ശ്രമമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ അളവ് തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്വര്‍ണശേഖരത്തിലാണ് മോദി കണ്ണുവച്ചിട്ടുള്ളത്.
വിദേശനാണ്യ പ്രതിസന്ധി മറികടക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് മുഴുവന്‍ ബിജെപി, ആര്‍എസ്എസ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര സ്വത്തുകള്‍ ബാങ്കില്‍ കുറഞ്ഞ പലിശയ്ക്ക് നിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നാണ് ബോര്‍ഡുകള്‍ തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കാണിക്ക അര്‍പ്പിച്ച വസ്തുവകകള്‍ സര്‍ക്കാരിന് നല്‍കുമ്പോള്‍ തിരികെ നല്‍കുന്നത് സ്വര്‍ണക്കട്ടികളായാണ്. ഇത് പാരമ്പര്യ ആഭരണങ്ങളായി മാറ്റുക അസാദ്ധ്യവുമാണ്. വിദഗ്ധരായ തൊഴിലാളികളുടെ അഭാവമാണ് ഇതിനു കാരണം.
എന്നാല്‍ ക്ഷേത്രങ്ങളിലെ സ്വത്തുകണ്ടുകൊണ്ടു രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മോദി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് ഹിന്ദു ഐക്യവേദി പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഭാഗമായി ലഭിച്ചിട്ടുള്ള സ്വര്‍ണം സര്‍ക്കാരിന് തോന്നുംവിധം ഉപയോഗിക്കാനുള്ളതല്ലെന്ന് ശിവസേനാ രാജ്യപ്രമുഖ് ഭൂവനചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണശേഖരത്തില്‍ കൈകടത്തുന്നതു ഭക്തരോടുള്ള അവഹേളനമാണെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രം, മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ് ആദ്യഘട്ടമെന്നോണം സ്വര്‍ണം ഏറ്റെടുക്കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് കത്ത് അതതു ദേവസ്വം ബോര്‍ഡുകള്‍ക്ക് അയച്ചുകഴിഞ്ഞതായറിയുന്നു. സംസ്ഥാനത്ത് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ ബോര്‍ഡുകളുടെ കീഴില്‍ 3600 അമ്പലങ്ങളും നൂറോളം അനുബന്ധ ക്ഷേത്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം മാത്രം 3000 കോടി ഡോളര്‍ വിലമതിക്കുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends