Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിത പറഞ്ഞത് വീട്ടുകാര്യങ്ങള്‍ മാത്രം; രഹസ്യമൊഴി കേട്ട കോടതി ജീവനക്കാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി

16 APRIL 2015 06:06 PM IST
മലയാളി വാര്‍ത്ത.

പീഡന വിവരം പറയാതെ സരിത ജഡിജിയുടെ മുന്നില്‍ മൊഴി നല്‍കിയത് ജീവന് ഭീഷണിയുണ്ടെന്ന് മാത്രം. മന്ത്രിമാര്‍ അടക്കം ആരുടെയും പേരുകള്‍ സരിത പറഞ്ഞിട്ടില്ലെന്നും കോടതി ജീവനക്കാര്‍.ലൈംഗിക പീഡനം നടന്നതായി സരിത നായര്‍ സി.ജെ.എം എന്‍.പി രാജുവിന് മുമ്പാകെ മൊഴി നല്‍കിയിട്ടില്ലെന്ന് കോടതി ജീവനക്കാര്‍. സോളാര്‍ കേസില്‍ സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്ന ബെഞ്ച് കഌക്കും ശിരസ്തദാറുമാണ് സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്.

നിര്‍ണ്ണായ മൊഴിയാണ് സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്ന ബെഞ്ച് കഌക്കും ശിരസ്തദാറും സോളാര്‍ കമ്മീഷന് നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ആറു മിനിറ്റ് മാത്രമാണ് സരിത മൊഴി നല്‍കിയത്. തന്റെ കുടുംബത്തിലെ കാര്യങ്ങളാണ് പറഞ്ഞത്. അമ്മയും അമ്മൂമ്മയും രണ്ടു കുട്ടികളും വീട്ടിലുണ്ട്. ഇവര്‍ക്ക് വലിയ സമ്മര്‍ദ്ദമാണുള്ളത്. ഇതില്‍ ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞതായും ജീവനക്കാര്‍ വിശദീകരിച്ചു.
അതേസമയം, സരിത എഴുതിയ 30 പേജുള്ള കത്ത് പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് നേതാവ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റി. അപേക്ഷയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ 25ലേക്ക് മാറ്റിയത്. ഏതെല്ലാം രേഖകളാണെന്ന് പിടിച്ചെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി പുതിയ അപേക്ഷ നല്‍കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദേശിച്ചു.
2013 ജൂലായ് 20ന് എറണാകുളം രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സരിത തനിക്ക് രഹസ്യമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് മജിസ്‌ട്രേട്ട് രാജുവിനെ അറിയിച്ചത്. തുടര്‍ന്ന് അന്നേദിവസം ഉച്ചയ്ക്ക് അടച്ചിട്ട കോടതിക്കുള്ളില്‍ മജിസ്‌ട്രേറ്റ് 20 മിനിറ്റോളം സരിതയുടെ പരാതി കേട്ടു. എന്നാല്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സരിത എഴുതി നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ പിന്നീട് മാദ്ധ്യമങ്ങളില്‍ വന്നെങ്കിലും അതെല്ലാം ഒരു കെട്ട് നുണകള്‍ മാത്രമാണെന്ന് മജിസ്‌ട്രേട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് നല്‍കിയ വിശദീകരണത്തില്‍ സരിത റേപ്പ് ചെയ്യപ്പെട്ടിരുന്നുവെന്ന് മൊഴി നല്‍കിയതായി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ മൊഴിയാണ് ജീവനക്കാര്‍ നല്‍കിയതെന്ന വിലയിരുത്തലുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (10 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (17 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (19 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (25 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (29 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (31 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (57 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends