Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വിഎസിന് റിട്ടയര്‍മെന്റടിച്ച് സിപിഎം, വിഎസ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്തേക്ക്, പ്രതിപക്ഷ നേതാവ് സ്ഥാനവും പോകും

17 APRIL 2015 10:03 AM IST
മലയാളി വാര്‍ത്ത.

സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍നിന്നു മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ പുറത്താകുമെന്നു സൂചന. പ്രായപരിധി മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ലെന്നു പാര്‍ട്ടികോണ്‍ഗ്രസില്‍ തീരുമാനിച്ചതോടെയാണ് വിഎസിന് പുറത്തേക്കുള്ള വഴി തുറന്നത്. എണ്‍പതുവയസു കഴിഞ്ഞ ആരെയും പാര്‍ട്ടിച്ചുമതലകളില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസില്‍ തീരുമാനമെടുത്തിരുന്നു.
എന്നാല്‍, പാര്‍ട്ടിരൂപീകരണസമയത്തുണ്ടായിരുന്ന നേതാവെന്ന നിലയിലും മുതിര്‍ന്ന നേതാവെന്ന നിലയിലും വി.എസിന് പ്രത്യേക ഇളവുനല്‍കുകയായിരുന്നു. ഇത്തവണ ഇളവുകള്‍ നല്‍കേണ്ടന്നാണു തീരുമാനം. ഇത് കേരളഘടകത്തിന്റെ വാശിയിലാണ് ഈ തീരുമാനം. ഇതോടെ വി.എസ്. കേന്ദ്ര കമ്മിറ്റിക്കു പുറത്താകും. എന്നാല്‍, പ്രത്യേകക്ഷണിതാവെന്ന നിലയില്‍ വി.എസിനെ പരിഗണിക്കുമെന്നു സൂചനയുണ്ട്. പ്രത്യേക ക്ഷണിതാകള്‍ക്കു സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും കമ്മിറ്റിയില്‍ തീരുമാനരൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന വോട്ടെടുപ്പകളില്‍ ഉള്‍പ്പെടെ പങ്കെടുക്കാന്‍ കഴിയില്ല.
കേന്ദ്ര കമ്മിറ്റിയില്‍നിന്നു പുറത്താകുന്നതോടെ വി.എസിനു സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനുള്ള അവസരവും നഷ്ടമാകും. സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതോടെ വി.എസിനെ സംസ്ഥാനകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിരുന്നില്ല.കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടാല്‍ സംസ്ഥാന സമിതിയില്‍ ഒഴിച്ചിട്ടിരിക്കുന്ന സീറ്റിലേക്കു പരിഗണിച്ചാല്‍മാത്രമേ വി.എസിന് ഇനി സംസ്ഥാനകമ്മിറ്റിയില്‍ നിലനില്‍ക്കാനാകൂ. വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന ചില പി.ബി. അംഗങ്ങള്‍ രംഗത്തുണ്ട്. പാര്‍ട്ടി രൂപീകരണനേതാവെന്ന പരിഗണന വി.എസിനു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വി.എസിനു പുറമെ കേരളത്തില്‍നിന്നുള്ള പാലൊളി മുഹമ്മദ് കുട്ടിയെയും കേന്ദ്രകമ്മിറ്റിയില്‍നിന്നു മാറ്റും.
പോളിറ്റ് ബ്യൂറോയില്‍നിന്നുള്ളവരും പ്രായാധിക്യത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടും. ബംഗാളില്‍നിന്നുള്ള ബിമന്‍ബസു, ബുദ്ധദേവ് ഭട്ടാചാര്യ, തമിഴ്‌നാട്ടില്‍നിന്നുള്ള കെ. വരദരാജന്‍ എന്നിവരായിരിക്കും പിബിയില്‍നിന്ന് ഒഴിവാകുന്നത്. ബുദ്ധദേവ് ഭട്ടാചാര്യ ഒഴിവാകാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചിട്ടുണ്ട്. ഇവരെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്ന് സൂചനയുണ്ട്. ബംഗാളില്‍നിന്നു സംസ്ഥാനസെക്രട്ടറി സൂര്യകാന്ത് മിശ്ര, മുഹമദ് സലീം എന്നിവര്‍ പി.ബിയിലെത്തും.
ജമ്മു കശ്മീരില്‍നിന്നുള്ള മുഹമദ് യൂസഫ് തരിഗാമിയെ പി.ബിയില്‍ ഉള്‍പ്പെടുത്തിയാല്‍ മുഹമദ് സലീമിനെ ഒഴിവാക്കി ബംഗാളില്‍നിന്നു ബസുദേവ് ആചാര്യയെയോ മറ്റേതെങ്കിലും മുതിര്‍ന്ന അംഗത്തെയോ ആയിരിക്കും പി.ബിയില്‍ ഉള്‍പ്പെടുത്തുക. കേരളത്തില്‍നിന്ന് എ.കെ. ബാലന്‍ കേന്ദ്രകമ്മിറ്റിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി കെ.എന്‍. ബാലഗോപാലോ എം.ബി. രാജേഷോ കേന്ദ്രകമ്മിറ്റിയിലെത്തുമെന്ന് സൂചനയുണ്ട്. നിലവില്‍ 89 അംഗങ്ങളാണ് കേന്ദ്ര കമ്മിറ്റിയാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends