Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കപില്‍ദേവിന്റെ കൊച്ചിയിലെ മെഡിക്കല്‍ ടൗണ്‍ഷിപ് പദ്ധതി ഉപേക്ഷിച്ചത് സിപിഎം നേതാക്കള്‍ കോഴ ചോദിച്ചതിനാല്‍, കൊടിനാട്ടി സമരം ചെയ്യാന്‍ വിഎസും കൊടിയേരിയും

17 APRIL 2015 12:59 PM IST
മലയാളി വാര്‍ത്ത.

കമ്യൂണിസ്റ്റുകാര്‍ വികസന വിരോധികളെന്നൊരു ആരോപണം മുന്നേ ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ കൊച്ചിയില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്ന് വന്നആരോപണം. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊച്ചി ചരിയംതുരുത്തിലെ മെഡിക്കല്‍ ടൗണ്‍ഷിപ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത് സിപിഎം നേതാക്കള്‍ക്ക് പണം നല്‍കാത്തത് മൂലമെന്നു വെളിപ്പെടുത്തല്‍. സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായ വിജയന്‍ ആവശ്യപ്പെട്ട വന്‍തുക നല്‍കാത്തതുകൊണ്ടാണ് പദ്ധതി തടസ്സപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിപിഐ ജില്ലാ കമ്മിറ്റിയംഗം ഇ.എം. സുനില്‍ കുമാറിന്റെ റെക്കോര്‍ഡ് ചെയ്ത സംഭാഷണം പ്രമുഖ മാധ്യമസ്ഥാപനം പുറത്തുവിട്ടു.
കടമക്കുടി ചരിയംതുരുത്തില്‍ കപില്‍ദേവിന്റെ കമ്പനി തുടങ്ങാനിരുന്നത് മെഡിക്കല്‍ ടൗണ്‍ഷിപ്പാണ്. ഇതിനായി ലോക്കല്‍ നേതാവ് കാശു ചോദിച്ചു. എന്നാല്‍ കപിലിന്റെ കമ്പനി അതു കൊടുത്തില്ല. എന്നാല്‍ പിന്നെ സമരം ഇവിടെ തന്നെയാകാമെന്ന് പ്രാദേശിക നേതൃത്വവും തീരുമാനിക്കുകയായിരിന്നു. വി.എസ്. അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു പിന്നീട് കൊടിനാട്ടി ഇവിടെ സമരം തുടങ്ങിയത്.
സംസ്ഥാന വ്യാപകമായി സിപിഎം സംഘടിപ്പിച്ച ഭൂസമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവിടുത്തെയും സമരം. എന്നാല്‍ സിപിഎം നേതൃത്വത്തില്‍ നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് കപില്‍ദേവിന്റെ ഭൂമി വേദിയായതിന് പിന്നില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് പുറത്തായ സുനില്‍ കുമാറിന്റെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്.
പുറത്ത് വിട്ട സുനില്‍ കുമാറിന്റെ ഫോണ്‍ സംഭാഷണം
ഇ.എം. സുനില്‍കുമാര്‍: മറ്റേ കപില്‍ ദേവിന്റെ സ്ഥാപനത്തില്‍ ശരിക്കുമുള്ള വിഷയമെന്താന്നറിയുമോ. ബാര്‍ഗെയിനിങ് നടന്നു. വിജയനവരോട് സംസാരിച്ചിട്ട് ഒക്കത്തില്ലെന്ന് കണ്ടപ്പോ എന്തു പറഞ്ഞു.
സിയാദ്: വിജയന്‍. വിജയനാരാ
ഇ.എം. അനില്‍കുമാര്‍: വിജയന്‍ എന്നു പറഞ്ഞത് സിപിഎമ്മിന്റെ അവിടുത്തെ ലോക്കല്‍ സെക്രട്ടറി. വിജയനാണ് അവിടുത്തെ എല്ലാസഹായവും ചെയ്തു കൊടുക്കുക. ഒരു അജിത്തെന്ന് പറഞ്ഞവനാണ് അവിടുത്തെ കോ ഓര്‍ഡിനേറ്റര്‍. എനിക്കറിയാം അജിത്തിനെ. കാരണം ഇത് നികത്തി കപില്‍ദേവിന് കിട്ടുന്ന ലാഭത്തിന്റെ ഒരംശം ചോദിച്ചാല്‍ കപില്‍ദേവിന് കൊടുക്കാന്‍ പറ്റുമോ. കപില്‍ ദേവിന്റെ ഹോസ്പിറ്റലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (10 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (17 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (19 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (25 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (29 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (31 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (57 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends