Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സരിതയുടെ കത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിള്ള മുഖ്യമന്ത്രിക്കെതിരെ രംഗത്ത്; തോമസ് കുരുവിള ആരെന്ന ചോദ്യം വീണ്ടും ഉയരുന്നു

17 APRIL 2015 03:36 PM IST
മലയാളി വാര്‍ത്ത.

സരിത ശ്രീധരന്‍ നായരുമൊത്ത് മുഖ്യമന്ത്രിയെ കണ്ടെന്നതടക്കം സരിതയുടെ കത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബാലകൃഷ്ണ പിള്ള രംഗത്ത്. സോളാര്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കിയശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് കുരുവിളയ്ക്കു സരിത 25 ലക്ഷം രൂപ നല്‍കിയതായി ബാലകൃഷ്ണ പിള്ള വെളിപ്പെടുത്തി. ഡല്‍ഹിയില്‍വച്ച് 15 ലക്ഷം രൂപയും തിരുവനന്തപുരത്തുവച്ച് 10 ലക്ഷവും കൈമാറി. എറണാകുളം ജില്ലയിലെ എംഎല്‍എയ്ക്ക് സരിത അഞ്ചു ലക്ഷം കൊടുത്തുവെന്നും പിള്ള പറഞ്ഞു. ശ്രീധരന്‍ നായരുമൊത്ത് സരിത സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കണ്ടതായി കത്തിലുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ശ്രീധരന്‍നായര്‍ പണം കൈമാറിയതെന്നു സരിത കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ജയിലില്‍ വച്ചെഴുതിയ കത്തും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന കത്തും ഒന്നാണെന്നും കത്തിലുള്ളതും തനിക്കറിയാവുന്നതുമായ അഡല്‍ട്‌സ് ഓണ്‍ലി അല്ലാത്ത കാര്യങ്ങള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനു മുമ്പാകെ പറഞ്ഞിട്ടുണ്ടെന്നും പിള്ള പറഞ്ഞു. തനിക്കു പറയാന്‍ കൊള്ളാവുന്നതും എന്റെയും നാടിന്റെയും സംസ്‌കാരത്തിന് നിരക്കുന്നതുമായ കാര്യങ്ങള്‍ പറഞ്ഞു. വീട്ടിലും കുടുംബത്തിലും ഇരുന്നു കുട്ടികളടക്കമുള്ളവര്‍ കാണുന്നതും അച്ചടി മാദ്ധ്യമങ്ങളിലൂടെ വായിക്കുന്നതുമാണ് ഇക്കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ പറയാന്‍ തന്റെ ധാര്‍മികത അനുവദിക്കുന്നില്ല.
തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം സോളാര്‍ കമ്മിഷനില്‍ മൊഴിയായി നല്‍കിയെന്ന് പിള്ള പറഞ്ഞു. സരിത പറഞ്ഞ കത്തും താന്‍ കണ്ട കത്തും ഒന്നാണ്. ചില മന്ത്രിമാരും നേതാക്കളും സരിതയെ പീഡിപ്പിച്ചതായി കത്തിലുണ്ട്. കത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ധാര്‍മികതയുടെ പേരില്‍ മറ്റു മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ കഴിയില്ല.
സരിതയുടെ കത്ത് താന്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ പി.സി ജോര്‍ജിന് കത്ത് കൈമാറിയത് താനല്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബാര്‍ കോഴക്കേസിലെ കാര്യങ്ങള്‍ ബിജു രമേശ് വെളിപ്പെടുത്തുന്നതിന് ഒരു മാസം മുമ്പേ തന്നെ താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാണിക്കെതിരായും പിള്ള നേരത്തെ ആഞ്ഞടിച്ചിരുന്നു.
തോമസ് കുരുവിളയ്ക്കു സരിത 25 ലക്ഷം രൂപ പണം കൊടുത്തു എന്നു കത്തിലുണ്ട്. ഈ തോമസ് കുരുവിള മുഖ്യമന്ത്രിയുടെ സഹായിയാണോ എന്നറിയില്ല. മുന്നണി വിട്ടതുകൊണ്ട് അധാര്‍മികത കാണിക്കാന്‍ ഇല്ല. തട്ടിപ്പിന്റെ പുറകില്‍ താനായിരുന്നെങ്കില്‍ രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ വീഴുമായിരുന്നു. കത്ത് ഞാന്‍ കണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതുപയോഗിച്ച് സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ മാത്രം ഞാന്‍ മ്ലേച്ഛനല്ല. എംഎല്‍എമാരും മന്ത്രിമാരും പീഡിപ്പിച്ചെന്ന് സരിതയുടെ കത്തിലുണ്ട്.
സരിത ജയിലില്‍ കിടക്കുമ്പോഴാണ് കത്തു തന്റെ കൈയില്‍ കിട്ടിയത്. രണ്ടു മണിക്കൂര്‍ മാത്രമാണ് കത്ത് കൈയിലുണ്ടായിരുന്നതെന്നും പിള്ള പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends