Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

'അമ്മൂമ്മയുടെ പ്രായമുള്ളവരായാലും, മുലകുടി മാറാത്ത കുഞ്ഞായാലും പെൺ വർഗ്ഗത്തിൽ പെട്ടവളെന്ന ഒരൊറ്റകാരണം കൊണ്ട്, അവരുടെ പെണ്ണുടലുകളിലേക്ക് കാമക്കണ്ണുകളുമായി ഇരച്ചുകയറി റെയ്പ്പും, വെർബൽ റെയ്പ്പും ഒക്കെ നടത്തുന്നത്....' സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

05 AUGUST 2020 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ 75 കാരിയെ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത 75 കാരിയായ ആ അമ്മയുടെ സ്വകാര്യഭാഗങ്ങളിലടക്കം മാരകമായ മുറിവുകള്‍ ഏറ്റു. മാറിടത്തില്‍ കത്തി കൊണ്ടി മുറിവേല്‍പ്പിച്ചും മൂത്രസഞ്ചിക്കടക്കം പരിക്കേറ്റിരിക്കുന്നു. ഡൽഹി നിര്ഭയയ്ക്ക് സമാനമായ അതിക്രൂരമായ ഈ സംഭവം മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. ഇതേതുടർന്ന് മൂന്ന് പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.

അമ്മയും കുഞ്ഞും - പെണ്ണുടലുകൾ ലൈംഗീകവസ്തുക്കളല്ല...

ഏതൊരു കുഞ്ഞും ആദ്യമറിയുന്നത് അതിന്റെ അമ്മയെയാണ്, അമ്മയിലൂടെയാണ് ഏതൊരു കുഞ്ഞും ലോകത്തെ കാണുന്നത്. കുഞ്ഞ് കണ്ടുതുടങ്ങുന്ന ലോകത്തിൽ തന്നെ, പല കാഴ്ചകളിൽ നിന്നും ആ കുഞ്ഞിനെ അമ്മതന്നെ തടയുമ്പോൾ, സമൂഹത്തിന്റെ അടിച്ചേൽപ്പിക്കപ്പെട്ട സദാചാര ചിന്തകൾക്ക് അനുസരിച്ച്, പല അരുതുകളും ആ കുഞ്ഞിലേക്ക് അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, പതിയെ പതിയെ തനിക്ക് ചൂടും ചൂരും ജീവനും നൽകിയ സ്വന്തം അമ്മയുടെ ശരീരം പോലും ഒരു ലൈംഗീക വസ്തു മാത്രമെന്ന തെറ്റായ ചിന്തയിലേക്ക് ആ കുഞ്ഞ് കണ്ടീഷൻ ചെയ്യപ്പെടുന്നു.

അങ്ങനെ വളർന്നുവരുന്ന കുഞ്ഞുങ്ങളിൽ പെട്ടവരാണ്, അമ്മൂമ്മയുടെ പ്രായമുള്ളവരായാലും, മുലകുടി മാറാത്ത കുഞ്ഞായാലും പെൺ വർഗ്ഗത്തിൽ പെട്ടവളെന്ന ഒരൊറ്റകാരണം കൊണ്ട്, അവരുടെ പെണ്ണുടലുകളിലേക്ക് കാമക്കണ്ണുകളുമായി ഇരച്ചുകയറി റെയ്പ്പും, വെർബൽ റെയ്പ്പും ഒക്കെ നടത്തുന്നത്..
പെണ്ണിന്റെ ശരീരം വെറും ലൈംഗീക വസ്തു മാത്രമല്ല എന്നും, അവൾ ഭോഗിക്കപ്പെടാനായി മാത്രമുള്ള ഉപകരണമോ, കേവലമൊരു കമ്മോഡിറ്റിയോ മാത്രമല്ല എന്നുമുള്ള ചിന്ത മുലപ്പാലിനോടൊപ്പം തന്നെ മക്കളിലേക്ക് പകരണം.

ആണുടലും പെണ്ണുടലും തമ്മിൽ ജൈവീകമായ വ്യത്യാസത്തിനുമപ്പുറം രണ്ടും മനുഷ്യശരീരങ്ങളാണ് എന്നും, വേദനകൾ ആണുടലിനും പെണ്ണുടലിനും ഒരുപോലെയെന്നും കുട്ടികൾ പഠിക്കണം. വികാരങ്ങളും, വിചാരങ്ങളും ആണിനും പെണ്ണിനുമുണ്ട് എന്നും, തിരഞ്ഞെടുക്കാനും, സ്വീകരിക്കാനും, തിരസ്കരിക്കാനും, തമസ്കരിക്കാനുമുള്ള അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ആണിനും പെണ്ണിനും ഒരുപാലെയെന്നും ഒരോ മനുഷ്യമക്കളും മസ്സിലാക്കി വളരണം ഒരാളുടെ ശരീരത്തിലേക്കും, ചിന്തകളിലേക്കും കടന്നുകയറാനോ, പിടിച്ചെടുക്കാനോ ഉള്ള ഒരധികാരവും ഒരു മനുഷ്യമക്കൾക്കും ഇല്ലായെന്നും, ആണധികാരം എന്നതൊന്നില്ല എന്നും പറഞ്ഞുപഠിപ്പിക്കണം മനുഷ്യമക്കളെ..

ഇതിനൊക്കെയപ്പുറം മനുഷ്യനായാലും, ഏതൊരു ജീവിയായാലും സ്വതന്ത്രരാണ് എന്നും, ആരും ആരുടേയും അടിമകളല്ല എന്നുമുള്ള സ്വാതന്ത്ര്യ ബോധത്തിൽ വളരാനവരെ അനുവദിച്ച്, സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശം കവരാതെ മക്കളെ വളർത്തി, അതോടൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവരുതെന്നും അവർ ഉൾക്കൊണ്ട് വളരണം..

കുഞ്ഞിന്റെ തുടക്കം ജൻമം തന്നവരിൽ നിന്നാണ് എങ്കിലും, സമൂഹം തിട്ടൂരങ്ങളും തീണ്ടാരികളുമായി ഒരു കുഞ്ഞിലേക്കും കടന്നുകയറരുത്. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും മാത്രമാകണം കുഞ്ഞിന് വഴികാട്ടേണ്ടത്, അതിനുമപ്പുറം മതഗ്രന്ധങ്ങളെ ഒരു കുഞ്ഞിന്റെ തലയിലേക്കും കുത്തിനിറക്കരുത്. അച്ഛനമ്മമാരുടെ അധികാരപ്രയോഗത്തോടെ കുഞ്ഞിന് മതവും ജാതിയും നൽകി, തിരഞ്ഞെടുപ്പിനുള്ള അവകാശം കവർന്നുക്കപ്പെട്ടുകൊണ്ടാകരുത് ഒരു കുഞ്ഞിന്റേയും വളർച്ച ആരംഭിക്കേണ്ടത്..
ആവർത്തിക്കട്ടെ, പെണ്ണുടലുകൾ ലൈംഗീക വസ്തുക്കളല്ല..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (6 minutes ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (16 minutes ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (20 minutes ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (30 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (45 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (47 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (56 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 hour ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (1 hour ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 hour ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (3 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

Malayali Vartha Recommends