അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി ബാരലിന് 116.20 ഡോളറായി ഉയരുകയും ചെയ്തു.
2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാനായി കാരണം. സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങൾ ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയർന്ന നിലയിലെത്തുകയും, അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്.
സൗദി അറേബ്യയും യമനിലെ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ ധാഹ്റാനിലുള്ള ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാനായി സൗദി അരാംകോ വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ടായിരുന്നു. ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മന്ദബ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളാണ് എണ്ണവിപണി നേരിടുന്ന പ്രധാന ആശങ്കയായുള്ളത്. തന്ത്രപ്രധാനമായ ഈ കടൽപ്പാതയിലുണ്ടാകുന്ന തടസ്സങ്ങൾ ഡെലിവറികൾ വൈകുന്നതിനും ചരക്കുകൂലി വർദ്ധിക്കുന്നതിനും ഇടയാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























