ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും

സ്ഥാനമൊഴിയുന്ന കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് നല്‍കി. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന ഉന്നത സംഘമാണ് ഗവര്‍ണര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കിയത്.ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഗവര്‍ണറുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്.
രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാരിന് വളരെ ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും കേരള ജനതയുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എപ്പോഴും തയാറായ ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ മാതൃകാപരമായ വ്യക്തിത്വമാണ് ആര്‍ലേക്കറുടേതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.
തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ സ്നേഹവായ്പും ആദരവും തിരിച്ചുനല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിന്റെ ഔദ്യോഗിക ആദരം അര്‍പ്പിച്ചു. വിരുന്നില്‍ മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ്, എം. ലിജു എന്നിവര്‍ സംബന്ധിച്ചു.കൂടാതെ എം.എല്‍.എമാരായ എം. വിന്‍സെന്റ്, വി. മുരളീധരന്‍, സുധീര്‍ഷാ പാലോട്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha

























