Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ

24 OCTOBER 2026 07:20 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ലിപ്സ്റ്റിക് ഉൾപ്പെടെ ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ.

മുടി വെട്ടുന്നത് ഉൾപ്പെടെ കാര്യങ്ങൾ സ്കൂളിന്‍റെ അച്ചടക്കത്തിന്‍റെ ഭാഗമാണെന്നും കമീഷൻ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ഇത് കർശനമായി നടപ്പാക്കണമെന്നും കമീഷൻ അംഗം ഡോ. എഫ്. വിൽസൺ ഉത്തരവിൽ പറഞ്ഞു.

സ്കൂളുകളിൽ മുടി നീട്ടി വളർത്താനും സ്കിൻ ഫിറ്റ് പാന്‍റ്സ് ധരിക്കാനും കമ്മൽ-മോതിരം തുടങ്ങിയവ ധരിക്കാനും അനുവദിക്കണമെന്നും ബാഗ് പരിശോധനയും ഫോൺ പിടിച്ചെടുക്കലും തടയണമെന്നും ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കമീഷന്‍റെ നിർണായക ഉത്തരവുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവന്ന് സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാനായി സൗകര്യം ഒരുക്കണം.‌‌

ലഹരിവസ്തുക്കളോ മറ്റ് അനധികൃത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ, കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം വരാത്ത രീതിയിൽ അധ്യാപകർക്ക് ബാഗുകൾ പരിശോധിക്കാവുന്നതാണ്. മുടി വെട്ടുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് സ്കൂൾ തലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണം. അച്ചടക്ക നടപടികളുടെ പേരിൽ കുട്ടികളെ ക്ലാസിൽനിന്ന് പുറത്താക്കുകയോ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയോ ചെയ്യരുത്. ശിപാർശകളിൽ മറുപടി നൽകാനായി സർക്കാറിന് നിർദേശം നൽകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (1 minute ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (36 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (46 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (1 hour ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (1 hour ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (1 hour ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (1 hour ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (1 hour ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (2 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (8 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (9 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (9 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (9 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends