പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി

മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവും 1,30,000 ലക്ഷം രൂപ പിഴയും. തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയില്‍ കാട്ടിക്കുളം ചേലൂര്‍ പിണക്കാട്ടുപറമ്പില്‍ വീട്ടില്‍ പി.ജി ജോബി (51) യെയാണ് പതിനാല് വര്‍ഷത്തെ തടവിനും 1,30,000 രൂപ പിഴയ്ക്കുമാണ് സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര് സുനില്‍കുമാര്‍ വിധിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഓമന വര്‍ഗീസ് ഹാജരായി.
2021 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തിരുനെല്ലി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന ലാല്‍ സി.ബേബിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഓമന വര്‍ഗീസ് ഹാജരായി.
https://www.facebook.com/Malayalivartha

























